വാഷിങ്ടൺ: ഭിന്നിച്ചുപോയ ഒരു രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമ്പൂർണ പരാജയമാണെന്ന് റിപ്പബ്ലിക്കൻ സെനറ്ററും പ്രസിഡൻറ് സ്ഥാനാർഥിയുമായിരുന്ന മിറ്റ് േറാംനെ. വാഷിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ റോംനെ ആഞ്ഞടിച്ചത്.
2018 ഡിസംബറിൽ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിെൻറയും വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലിയുടെയും രാജിപ്രഖ്യാപനത്തോടെ പ്രസിഡൻറ് എന്ന നിലയിൽ ട്രംപ് വൻ പരാജയമാണെന്നത് ഉൗട്ടിയുറപ്പിച്ചു.
നയതന്ത്ര പരിചയമില്ലാത്തവരെ ഉയർന്ന പദവികളിലേക്ക് തെരഞ്ഞെടുക്കുന്നതും യു.എസിനൊപ്പം നിന്ന അണികളെ കൈവിടുന്നതും പിന്നോട്ടടിപ്പിച്ചു. പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് ട്രംപ് ഒാരോദിവസം കഴിയുംതോറും തെളിയിച്ചുകൊണ്ടിരിക്കയാണെന്നും റോംനെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.