ക്യൂബെക് സിറ്റി: കാനഡയിലെ ക്യൂബക്സിറ്റിയിൽ മുസ്ലിം പള്ളിയിൽ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഒരാൾക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് വംശജനായ കനേഡിയൻ വിദ്യാർഥി അലക്സാന്ദ്രെ ബിസോനെത്തെക്കെതിരായാണ് കനേഡിയൻ പൊലീസ് കുറ്റം ചുമത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൊറോക്കൻ വംശജനായ മുഹമ്മദ് ഖാദിർ സംഭവത്തിന് സാക്ഷിയാണെന്നും പൊലീസ് അറിയിച്ചു.
വെടിവെപ്പ് നടന്ന മുസ്ലിം പള്ളിക്ക് മൂന്ന് കിലോമീറ്റർ അകലെയുള്ള ലാവൽ സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് അലക്സാന്ദ്രെയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീവ്രവലതുപക്ഷ നിലപാടുകാരനാണ് ഇദ്ദേഹമെന്നും സാമൂഹിക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ഞായാറാഴ്ച സായാഹ്ന പ്രാർഥനക്ക് പള്ളിയിൽ 50 ഒാളം പേർ ഒത്തുകൂടിയ സമയത്താണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട ആറു പേരുടെ വിവരങ്ങൾ ക്യൂബക് പ്രവിശ്യാ പൊലീസ് പുറത്തുവിട്ടു. പരിക്കേറ്റ 19 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.