പുൽവാമ ഭീകരാക്രമണം: കടുത്തഭാഷയിൽ അപലപിച്ച്​ യു.എൻ

​െഎക്യരാഷ്​ട്രസഭ: പാകിസ്​താൻ ആസ്​ഥാനമായ ഭീകര സംഘടനയായ ജയ്​ശെ മുഹമ്മദ്​ ആസൂത്രണം ചെയ്​ത പുൽവാമ ആക്രമണത്തെ ​യ ു.എൻ സുരക്ഷ കൗൺസിൽ കടുത്തഭാഷയിൽ അപലപിച്ചു. നിന്ദ്യമായ ഇൗ ഭീകരപ്രവൃത്തി നടത്തിയവരെയും ആസൂത്രണം ചെയ്​തവരെയും സ്​പോൺസർ ചെയ്​തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്​ കൗൺസിൽ ആവശ്യപ്പെട്ടു.

ജയ്​ശെ മുഹമ്മദി​​െൻറ പേരെടുത്തു പറഞ്ഞാണ്​ അപലപിച്ചത്​. ജയ്​ശെ മുഹമ്മദ്​ തലവൻ മസൂദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണ​െമന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യ നേരത്തേ സുരക്ഷ കൗൺസിലിൽ അവതരിപ്പിച്ച ആവശ്യം, കൗൺസിൽ അംഗമായ ചൈന വീറ്റോ ചെയ്​തിരുന്നു.

‘‘40ലേറെ ഇന്ത്യൻ അർധസൈനിക സേനാംഗങ്ങൾ കൊല്ലപ്പട്ട നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ കാർബോംബ്​ സ്​ഫോടനത്തെ സുരക്ഷ കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ജയ്​ശെ മുഹമ്മദ്​ ഇൗ ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ട്​.’’ -കൗൺസിൽ പുറത്തിറക്കിയ പ്രസ്​താവന പറയുന്നു.

Tags:    
News Summary - pulwama terror attack un condolence -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.