റഷ്യയുമായുള്ള ആണവായുധ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറുന്നു

വാഷിങ്​ടൺ: റഷ്യയുമായുള്ള ആണവായുധ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറുന്നു. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപാണ്​ ഇക്കാര്യം സ്ഥിരീകരിച്ചത്​. 1987ലെ ​െഎ.എൻ.എഫ്​ കരാർ റഷ്യ ലംഘിച്ചുവെന്നും ഇതിനാൽ പിൻമാറുകയാണെന്ന്​ ട്രംപ്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

കരാർ പ്രകാരം 500 മുതൽ 5,500 കിലോ മീറ്റർ വരെ പ്രഹര ശേഷിയുള്ള മധ്യദൂര മിസൈലുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഇത്​ റഷ്യ ലംഘിച്ചുവെന്ന്​ ആരോപിച്ചാണ്​ ട്രംപി​​​​​െൻറ പിൻമാറ്റം. കരാറിൽ നിന്ന്​ പുറത്ത്​ പോയാലും വൻ തോതിൽ ആയുധങ്ങൾ നിർമിക്കാൻ റഷ്യയെ അനുവദിക്കില്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ട്​. റഷ്യയുടെ ഭാഗത്ത്​ നിന്ന്​ പലതവണ കരാർ ലംഘനമുണ്ടായിട്ടും എന്തുകൊണ്ടാണ്​ ഒബാമ ഇതിൽ നിന്ന്​ പിൻമാറാതിരുന്നതെന്നും ​ട്രംപ്​ ചോദിച്ചു.

2014ൽ റഷ്യ ​െഎ.എൻ.എഫ്​ കരാർ ലംഘിച്ചുവെന്ന്​ ആരോപിച്ച്​ ബരാക്​ ഒബാമ രംഗത്തെത്തിയിരുന്നു. എന്നാൽ, യുറോപ്യൻ യൂനിയ​​​​​െൻറ കടുത്ത സമ്മർദ്ദം മൂലം കരാറിൽ നിന്ന്​ പിൻമാറിയിരുന്നില്ല. അതേ സമയം, എകലോകക്രമം സൃഷ്​ടിക്കാനാണ്​ അമേരിക്കയുടെ ശ്രമമെന്ന്​ റഷ്യ ആരോപിച്ചു.

Tags:    
News Summary - President Trump to pull US from Russia missile treaty-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.