വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണകൂടം പുറത്താക്കിയ ഇന്ത്യക്കാരനായ യു.എസ്. അറ്റോണി പ്രീത് ഭരാരക്ക് സഹപ്രവർത്തകരും ജീവനക്കാരും ഉജ്ജ്വല യാത്രയയപ്പ് നൽകി. ലോവർ മാൻഹട്ടനിലെ എസ്.ഡി.എൻ.വൈ(സതേൺ ഡിസ്ട്രിക്ട് ഒാഫ് ന്യൂയോർക്ക്)യിലെ ഒാഫിസിൽവെച്ചാണ് യാത്രയയപ്പ് നൽകിയത്. പുറത്താക്കലിനെക്കുറിച്ചുള്ള ചോദ്യത്തോട് ‘നിങ്ങൾക്ക് കാണാൻ കഴിയുന്നതിൽ ഏറ്റവും നല്ല അഭിഭാഷകെൻറ ഒാഫിസ് ഇതാണ്’ എന്നാണ് ഭരാര മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയത്.
പരിപാടിയുടെ വിഡിയോ തിങ്കളാഴ്ച ട്വിറ്റിൽ അപ്ലോഡ് ചെയ്തിരുന്നു. ഭരാര ഒാഫിസിൽനിന്ന് പടിയിറങ്ങുേമ്പാൾ ഉദ്യോഗസ്ഥർ ഹർഷാരവം മുഴക്കുന്നതും അദ്ദേഹത്തെ കൈയടിച്ച് അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. മുൻ പ്രസിഡൻറ് ബറാക് ഒബാമ നിയമിച്ച 46 അറ്റോണി ജനറൽമാരോട് രാജിവെക്കാൻ ട്രംപ് ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഭരാര രാജിവെക്കാൻ വിസമ്മതിക്കുകയും തുടർന്ന് ട്രംപ് അേദ്ദഹത്തെ പുറത്താക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.