?????????????????? ??????? ?????????????????????? ????????

അമേരിക്കയിലെ പ്രതിഷേധക്കാർക്ക്​ ഐക്യദാർഢ്യം; റോഡിൽ മുട്ടുകുത്തിയിരുന്ന്​ പൊലീസ്​

നോർത്ത്​ കരോലിന: നിരായുധനായ കറുത്തവർഗക്കാരൻ ജോർജ്​ ​േഫ്ലായ്​ഡിനെ പൊലീസ്​ ഉദ്യോഗസ്​ഥൻ കാൽമുട്ട്​ കൊണ്ട്​ കഴുത്തുഞെരിച്ച്​​ കൊലപ്പെടുത്തിയപ്പോൾ ഏറ്റവുമധികം പ്രതിഷേധം ഉയർന്നത്​ പൊലീസിനെതിരെയായിരുന്നു​. സംഭവത്തിനെതിരെ എട്ടാം ദിവസവും അമേരിക്കാൻ തെരുവുകൾ പ്രതിഷേധച്ചൂളയിൽ ആളിക്കത്തുകയാണ്​. ഇതിനിടയിലാണ്​ വ്യത്യസ്​തമായ വാർത്ത നോർത്ത്​ കരോലിനയിൽനിന്ന്​ വരുന്നത്​.

ഇവിടെ പ്രതിഷേധക്കാരോട്​ അനുഭാവം ​പ്രകടിപ്പിച്ച പൊലീസിൻെറ നടപടിയാണ്​ സമൂഹിക മാധ്യമങ്ങളിലെ ചർച്ച​. ഫെയ്​റ്റ്​വില്ലിൽ സമരക്കാരെ തടയാനെത്തിയ അറുപതോളം പൊലീസ്​ ഉദ്യോഗസ്​ഥർ റോഡിൽ മുട്ടുകുത്തിനിന്നത്​ ​പ്രതിഷേധക്കാരെ ​േപാലും ആശ്ചര്യപ്പെടുത്തി. മർച്ചിസൺ റോഡിൽ പ്രതിഷേധവുമായി എത്തിയ ജനങ്ങളോട്​ ആദ്യം പൊലീസുകാർ പിരിഞ്ഞുപോകാൻ പറഞ്ഞു. ഇതോടെ ജനം കൂടുതൽ രോഷാകുലരായി. തുടർന്നാണ്​ പൊലീസുകാർ റോഡിൽ മുട്ടുകുത്തിയിരുന്നത്​. ഇതോടെ ജനങ്ങളും ശാന്തരായി.

പലരും പിരിഞ്ഞുപോകാൻ സമയം പൊലീസുകാ​രെ ആ​േശ്ലഷിക്കുകയും ചെയ്​തു. തുല്യത സംബന്ധിച്ച് സമൂഹത്തിലും രാജ്യത്തും വേദന അനുഭവിക്കുന്നവർക്ക്​ ഐക്യദാർഢ്യവുമായി, എല്ലാവർക്കും നീതി ലഭിക്കാൻ ഞങ്ങളും അവർക്കൊപ്പം നിലകൊള്ളുന്നുവെന്ന് കാണിക്കാനാണ്​ മുട്ടുകുത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചതെന്ന്​ പൊലീസ്​ അധികൃതർ ട്വിറ്ററിൽ പറഞ്ഞു. എല്ലാവരോടും അന്തസ്സോടെയും ബഹുമാനത്തോടെയും ശ്രദ്ധിക്കാനും പെരുമാറാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേർത്തു.

സംഭവം പൊലീസുകാരെയടക്കം കണ്ണീരിലാഴ്ത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ‘‘പുരുഷന്മാരും സ്ത്രീകളും ഒരുപോലെ കരയാൻ തുടങ്ങി, തുടർന്ന് കൈ കൊടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അവരെത്തി. ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ഭാവി തലമുറകളെ പഠിപ്പിക്കുന്നതുമായ നിമിഷങ്ങളാണിത്​” -മോണിക്ക എന്ന സ്​ത്രീ ഫേസ്​ബുക്കിൽ കുറിച്ചു.

അതേസമയം, ജോർജ്​ ഫ്ലോയ്​ഡിനെ കൊലപ്പെടുത്തിയതി​െന തുടർന്ന്​ അമേരിക്കയിൽ ഉടനീളം പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രൂക്ഷമായി തുടരുകയാണ്​. കർഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കുമെന്ന്​ ഭീഷണിപ്പെടുത്തിയും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനുള്ള പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ ശ്രമങ്ങൾ ഫലം കണ്ടില്ല. കർഫ്യൂ ലംഘിച്ച്​ പ്രധാന നഗരങ്ങളിലെല്ലാം ആയിരങ്ങളാണ്​ തെരുവിലിറങ്ങിയത്​.

Full View
Tags:    
News Summary - Police in North Carolina surprise protesters during standoff when 60 cops kneel in support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.