Posted On
date_range Updated On
date_range യു.എസിൽ തിരക്കുള്ള േറാഡിൽ ചെറുവിമാനത്തിെൻറ ലാൻഡിങ് (വിഡിയോ)
േഫ്ലാറിഡ: അമേരിക്കയിലെ േഫ്ലാറിഡയിൽ ചെറുവിമാനം ലാൻഡ്െചയ്തത് തിരക്കുള്ള റോഡിൽ. തകരാറുമൂലം റോഡിലിറങ്ങുന്ന വിമാനത്തിെൻറ സി.സി ടി.വി ദൃശ്യങ്ങൾ വൈറലായി. രണ്ടു കാറുകളെ ഇടിച്ചെങ്കിലും വിമാനത്തിലോ റോഡിലോ ഉണ്ടായിരുന്ന ആർക്കും കാര്യമായ പരിക്കില്ല. നാലു പേർക്ക് നിസ്സാര പരിക്കുപറ്റി. േഫ്ലാറിഡയിലെ സെൻറ് പീറ്റേഴ്സ്ബർഗിലെ റോഡിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. തങ്ങളുടെ സി.സി ടി.വി കാമറയിൽപതിഞ്ഞ ദൃശ്യങ്ങൾ സമീപത്തെ ഒരു സ്ഥാപനം വെള്ളിയാഴ്ച ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. മനസ്സിനെ പിടിച്ചുലച്ച, ഞെട്ടിത്തരിപ്പിച്ച അനുഭവമെന്നാണ് ദൃശ്യം ഷെയർചെയ്ത ‘ജോൺസ് ബാർബർ സ്റ്റുഡിയോ’ സംഭവത്തെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.