വാഷിങ്ടൺ: പിറ്റ്സ്ബർഗിൽ ജൂത സിനഗോഗിനു സമീപം വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട.
റോബർട്ട് ബോവേഴ്സാണ് (46) ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകവും ആരാധനാലയത്തിലെ ചടങ്ങുകൾ തടസ്സപ്പെടുത്തിയതുമുൾപ്പെടെ 29 കുറ്റങ്ങളാണ് ബോവേഴ്സിനെതിരെ ചുമത്തിയത്. തീവ്ര വലതുപക്ഷ അനുകൂലിയാണ് ബോവേഴ്സ് എന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും അപലപിച്ചു. മനുഷ്യത്വരഹിത ആക്രമണമാണ് നടന്നതെന്ന് പോപ് കുറ്റപ്പെടുത്തി.
ജൂതൻമാർ മുഴുവൻ മരിക്കണമെന്ന് ആക്രോശിച്ച് കൊണ്ടാണ് റോബർട്ട് ബോവർ വെടിയുതിർത്തതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വംശീയ ആക്രമണമാെണന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.