പുൽവാമ: ഇന്ത്യയിൽ നടന്നതെന്തെന്ന്​ അറിയാമെന്ന്​ പാകിസ്​താനോട്​ യു.എസ്​

വാഷിങ്​ടൺ: പാകിസ്​താൻ തീവ്രവാദികൾക്ക്​ സുരക്ഷിത താവളമൊരുക്കരുതെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക ്ക്​ പോംപി. ഫെബ്രുവരി 14ന്​ ഇന്ത്യയിൽ നടന്നതെന്താണെന്ന്​ കണ്ടതാണ്​. തീവ്രവാദികൾ പാകിസ്​താനിൽ നിന്ന്​ പോയതിന ാലാണ്​ ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്​നങ്ങൾ ഉണ്ടായതെന്നും പോംപി വ്യക്​തമാക്കി.

തീവ്രവാദത്തിനെതിരെ പാകിസ്​താൻ കർശന നടപടി സ്വീകരിച്ചില്ലെങ്കിലും യു.എസിലെ മുൻ സർക്കാറുകളി​ൽ നിന്ന്​ വ്യത്യസ്​തമായി പാക്​ സർക്കാറിനെതിരായ നിലപാടുമായി ട്രംപ്​ ഭരണകൂടം മുന്നോട്ട്​ പോകുമെന്നും മൈക്ക്​ പോംപി വ്യക്​തമാക്കി. പാകിസ്​താനെതിരായ നടപടികൾക്ക്​ ഇന്ത്യക്ക്​ പിന്തുണ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പാക്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പ്രസ്​താവന.

ഫെബ്രുവരി 14ന്​ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 പേർ മരിച്ചിരുന്നു. പാക്​ സംഘടന ജെയ്​ശെ മുഹമ്മദ്​​ ഭീകരാക്രമണത്തി​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Tags:    
News Summary - Pakistan needs to stop harbouring terrorists-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.