മോസ്കോ: റഷ്യൻ മുൻ ചാരൻ സെർജി സ്ക്രിപലിനും മകൾക്കുമെതിരായ രാസായുധപ്രയോഗത്തിന് മറുപടിയായി 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യു.എസ് നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് റഷ്യ. നേരത്തെ,23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ബ്രിട്ടെൻറ നടപടിക്ക് റഷ്യ അതേ നാണയത്തിൽ മറുപടി നൽകിയിരുന്നു. തിങ്കളാഴ്ചയാണ് രാസായുധപ്രയോഗത്തിൽ റഷ്യക്കു പങ്കുണ്ടെന്നാരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. 20ലേറെ പാശ്ചാത്യ രാജ്യങ്ങളും റഷ്യൻ പ്രതിനിധികളെ പുറത്താക്കുെമന്ന് അറിയിച്ചിരുന്നു. ബ്രിട്ടന് െഎക്യദാർഢ്യവുമായാണ് നടപടി. പാശ്ചാത്യ രാജ്യങ്ങളിൽ ചാരവൃത്തി ആരോപിച്ച 100ലേറെ റഷ്യൻ നയതന്ത്രജ്ഞരോട് ഉടൻ രാജ്യംവിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ റഷ്യൻ നയതന്ത്രജ്ഞർ കൂട്ടമായി പുറത്താക്കപ്പെടുന്നത്. യൂറോപ്യൻ യൂനിയെൻറയും നാറ്റോ രാജ്യങ്ങളുടെയും വടക്കേ അമേരിക്കൻ രാജ്യങ്ങളുടെയും നടപടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സ്വാഗതം ചെയ്തു. ചാരന്മാരെന്നാരോപിച്ചാണ് യു.എസും ഉദ്യോഗസ്ഥരെ പുറത്താക്കിയത്.
അയർലൻഡും റഷ്യൻ പ്രതിനിധിയെ പുറത്താക്കിയിട്ടുണ്ട്. ഏഴു നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി നാറ്റോ മേധാവി ജെൻസ് സ്റ്റാൾട്ടൻ ബർഗ് അറിയിച്ചു.ആസ്ട്രേലിയയും രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. പ്രധാനമന്ത്രി മാൽകം ടേൺബുൾ, വിദേശകാര്യമന്ത്രി ജൂലി ബിഷപ് എന്നിവരാണ് ഇവരെ പുറത്താക്കിയതായി ഒൗദ്യോഗികമായി അറിയിച്ചത്. ഏഴു ദിവസത്തിനുള്ളിൽ ഇവരോട് രാജ്യംവിടാനാണ് ഉത്തരവ്. ഇവർ അപ്രഖ്യാപിത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, സ്ക്രിപലിനും മകൾക്കുമെതിരെ നടന്ന വധശ്രമത്തെ അപലപിച്ച അദ്ദേഹം ഇത്തരം ആക്രമണങ്ങൾ തങ്ങൾ ഒാരോരുത്തർക്കുമെതിരെയാണെന്നും ജനാധിപത്യ വ്യവസ്ഥിതിക്കുതന്നെ ഭീഷണിയാണെന്നും കുറ്റപ്പെടുത്തി. റഷ്യ അന്താരാഷ്ട്ര സുരക്ഷക്കുതന്നെ ഭീഷണിയാണെന്നും ടേൺബുൾ കൂട്ടിച്ചേർത്തു. ഇൗ മാസം നാലിനാണ് മുൻ റഷ്യൻ ചാരനെയും മകളെയും ബ്രിട്ടനിൽ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്താൻ ശ്രമം നടന്നത്.അതെസമയം സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം റഷ്യ ആവർത്തിച്ച് നിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.