ഒബാമ കഴിവില്ലാത്ത പ്രസിഡൻറ്​; വിമർശനവുമായി ട്രംപ്​

വാഷിങ്ടൺ: കോവിഡ്​ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ട്രംപ്​ ഭരണകൂടം പരാജയപ്പെ​ട്ടെന്ന്​ വിമർശനമുയർത്തിയ മുൻ അമേരിക്കൻ പ്രസി‍ഡൻറ്​ ബരാക് ഒബാമക്ക്​ മറുപടിയുമായി ഡൊണാൾഡ് ട്രംപ്. ബരാ​ക് ഒബാമ ‘കഴിവില്ലാത്ത പ്രസിഡന്റ്’ ആയിരുന്നെന്ന് അമേരിക്കൻ  ട്രംപ് പറഞ്ഞു. ഞായറാഴ്​ച വൈറ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോട്​ പ്രതികരിക്കവെയാണ്​ ‘ഒബാമ തികച്ചും കഴിവുകെട്ട പ്രസിഡൻറ്​’ ആയിരുന്നുവെന്ന്​ ട്രംപ്​ വിമർശിച്ചത്​. 

അമേരിക്കയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ  ഭരണകൂടത്തി​​െൻറ പോരായ്​മ ചൂണ്ടിക്കാണിച്ച് ഒബാമ രം​ഗത്ത് എത്തിയിരുന്നു. രാജ്യത്തെ കോവിഡ്​ വ്യാപന തോത്​ പ്രതിഫലിപ്പിക്കുന്നത്​ ശക്തമായ നേതൃത്വമില്ലെന്നതാണെന്നും​ ഒബാമ പറഞ്ഞിരുന്നു. 

അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല എന്നും കോവിഡ്​ പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്നും ഒബാമ വിമർശിച്ചിരുന്നു. 
 

Tags:    
News Summary - Obama was ‘grossly incompetent president: Trump - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.