ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ

വാ​ഷി​ങ്​​ട​ൺ: ചൊ​വ്വ​യി​ൽ കാ​ലു​കു​ത്തു​ന്ന ആ​ദ്യ മ​നു​ഷ്യ​ൻ വ​നി​ത​യാ​കു​മെ​ന്ന്​ നാ​സ. യു.​എ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ ചൊ​വ്വാ​ദൗ​ത്യ​ങ്ങ​ളി​ൽ മു​ന്നി​ലു​ള്ള​ത്​ സ്​​ത്രീ​ക​ളാ​ണെ​ന്നും എ​ന്നാ​ൽ, ആ​രാ​ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും നാ​സ മേ​ധാ​വി ജിം ​ബ്രൈ​ഡ​ൻ​സ്​​റ്റീ​ൻ പ​റ​ഞ്ഞു. ച​ന്ദ്ര​നി​ലേ​ക്ക്​ നാ​സ​യു​ടെ ഇ​നി​യു​ള്ള ദൗ​ത്യ​ങ്ങ​ളി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന സ്​​ത്രീ​ക​ൾ​ക്കാ​യി​രി​ക്കും. ചൊ​വ്വ​യി​ലേ​ക്കും സ​മാ​ന പ​ദ്ധ​തി​ക​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്​- റേ​ഡി​യോ ടോ​ക്​​ഷോ​യി​ൽ ബ്രൈ​ഡ​ൻ​സ്​​റ്റീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇൗ ​മാ​സാ​വ​സാ​നം സ്​​ത്രീ​ക​ൾ മാ​ത്രം പ​െ​ങ്ക​ടു​ക്കു​ന്ന ബ​ഹി​രാ​കാ​ശ ദൗ​ത്യം നാ​സ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​നി മ​ക്​​ൈ​ക്ല​ൻ, ക്രി​സ്​​റ്റീ​ന കോ​ച്ച്​ എ​ന്നി​വ​രാ​കും ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ പു​റ​പ്പെ​ടു​ക.

Tags:    
News Summary - nasa- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.