ഗുവാം ​ആക്രമിച്ചാൽ ഉത്തരകൊറിയ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന്​ ട്രംപ്​

വാഷിങ്​ടൺ: അമേരിക്കയു​െട അധികാര പരിധിയിലുള്ള ഗുവാമിൽ കൈവെച്ചാൽ ഉത്തരകൊറിയ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ​ഉത്തരകൊറിയക്കുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ​െകാണ്ടുവരു​െമന്നും ട്രംപ്​ പറഞ്ഞു. നിലവിലെ ഗുരുതരമായ സാഹചര്യത്തെ കുറിച്ച്​ ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിങ്ങ്​ പിങ്ങുമായി സംസാരിച്ചുവെന്നും ട്രംപ്​ കൂട്ടിച്ചേർത്തു. 

യു.എസി​​െൻറ അധികാരപ്രിധിയിലുള്ള ഗുവാമിനു സമീപത്തേക്ക്​ മിസൈലുകൾ അയക്കാൻ ഉത്തരകൊറിയ പദ്ധതിയിട്ടിരുന്നു. 

‘ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാൽ സൈനികപ്രതിവിധി സജ്ജമാണ്. കിം ജോങ് ഉൻ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’ എന്നും ട്രംപ് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇൗ വാക്കുകൾ ഉത്തരകൊറിയ കൃത്യമായി ത​െന്ന മനസിലാക്കിയിരിക്കു​െമന്ന്​ കരുതുന്നതായി ട്രംപ്​ മാധ്യമങ്ങളോട്​ പറഞ്ഞു. താൻ എന്താണോ ഉദ്ദേശിച്ചത്​ അതുതന്നെയാണ്​ പറഞ്ഞത്​. അവ മനസിലാക്കാൻ ഏറ്റവും എളുപ്പമാണെന്നും ട്രംപ്​ പറഞ്ഞു. 

കൊറിയയു​െടയും യു.എസി​​െൻറയും പരസ്​പര ഭീഷണികൾ ഭയ​െപ്പടുത്തുന്നതാണെന്ന്​ റഷ്യയും ഇരു രാജ്യങ്ങളും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണ​െമന്ന്​ ​ൈചനയും മുന്നറിയിപ്പ്​ നൽകി. 

Tags:    
News Summary - N Korea Faces Big Trouble - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.