ഹിജാബ് ധരിച്ചതിന് ജോലി നിഷേധിച്ചതായി യുവതിയുടെ പരാതി

വാഷിങ്ടണ്‍: ഹിജാബ് ധരിച്ചതിന് ജോലി നിഷേധിച്ചതായി അമേരിക്കന്‍ യുവതിയുടെ പരാതി. സഹറ ഇമാം അലി എന്ന യുവതിയാണ് അമേരിക്കയിലെ  പ്രമുഖ കമ്പനിയായ സെക്യൂരിറ്റാസ് സെക്യൂരിറ്റി സര്‍വിസ് കമ്പനി, മതവിശ്വാസത്തിന്‍െറ പേരില്‍ തൊഴില്‍ നിഷേധിച്ചതായി പരാതിപ്പെട്ടത്. പരാതിയില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ നിയമോപദേശ സമിതി കമ്പനിക്കെതിരേ കേസുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചു. 2015 സെപ്റ്റംബറിലാണ് സെക്യൂരിറ്റാസ് കമ്പനിയില്‍ യുവതി ജോലിക്ക് അപേക്ഷിച്ചത്. ടെലിഫോണ്‍ അഭിമുഖത്തിനിടെ ഹിജാബ് ധരിക്കുന്നുണ്ടെങ്കില്‍ ജോലി നല്‍കാനാവില്ളെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
അമേരിക്കയില്‍ ഇസ്ലാം വിദ്വേഷം വ്യാപകമായതോടുകൂടി മുസ്ലിംകള്‍ എല്ലാ രംഗത്തും വിവേചനം നേരിടുന്നതായി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ മിസോറി ചാപ്റ്റര്‍ ഡയറക്ടര്‍ ഫൈസന്‍ സയ്യിദ് അറിയിച്ചു. ഈ കേസ് മറ്റുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു പാഠമാകട്ടെയെന്നും മതപരമായി രാജ്യത്ത് ഒരു വിവേചനവും പാടില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Muslim woman sues US firm after being ‘rejected employment due to hijab’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.