ഹിജാബ്​ ധരിച്ച മുസ്​ലിം വനിതയെ വാഷിങ്​ടണിലെ ബാങ്കിൽ നിന്ന്​ പുറത്താക്കി VIDEO

ന്യൂയോർക്ക്​: ഹിജാബ്​ ധരിച്ചതിന്​ മുസ്​ലിം വനിത​െയ അമേരിക്കയിലെ വാഷിങ്​ടണിലുള്ള ബാങ്കിൽ നിന്ന്​ പുറത്താക്കി. വാഷിങ്​ടണിലെ സൗണ്ട്​ക്രെഡിറ്റ്​ യൂണിയൻ ബാങ്കി​​​​​െൻറതാണ്​ നടപടി. വെള്ളിയാഴ്​ച കാർ ലോൺ അടക്കാൻ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ്​ ദുരനുഭവമുണ്ടായത്​. തലമറച്ചെത്തിയ ജമീലയോട്​ ഹിജാബ്​ ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ബാങ്ക്​ ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു. 

ബാങ്കിനുള്ളിൽ തൊപ്പി, ഹിജാബ്​, സൺഗ്ലാസുകൾ എന്നിവ പാടില്ലെന്ന്​ നിയമമുണ്ടെന്നാണ്​ അധികൃതരുടെ പക്ഷം. നിയമം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ, താൻ ഒരു സ്വെറ്ററും ശിരോവസ്​ത്രവും ധരിച്ചിരുന്നെന്നും വെള്ളിയാഴ്​ച പ്രാർഥനാ ദിവസമായതിനാലാണ്​ ഹിജാബ്​ ധരിച്ചതെന്നും ജമീല പറയുന്നു. 

ബാങ്ക്​ നിയമങ്ങൾ പാലിക്കാൻ താൻ തയാറാണ്​. പക്ഷേ, ബാങ്കിൽ തൊപ്പി ധരിച്ചുവന്ന മറ്റൊരാൾക്ക്​ ഒരു പ്രശ്​നവുമില്ലാതെ സേവനങ്ങൾ നൽകിയപ്പോഴാണ്​ തന്നെ പുറത്താക്കിയത്​. ത​​​​​െൻറ മുഖം മറച്ചിട്ടില്ല, തല മാത്രമാണ്​ മറച്ചത്​. ബാങ്കിൽ നിന്നും പുറത്താക്കിയ നടപടി തികച്ചും പക്ഷപാതമാണെന്നും അവർ ഫേസ്​ ബുക്കിൽ കുറിച്ചു. 

Full View
Tags:    
News Summary - Muslim-American Woman Allegedly Thrown Out Of US Bank For Wearing A Hijab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.