വാഷിങ്ടൺ: യു.എസ് വിദേശകാര്യ സെക്രട്ടറിയായി മുൻ സി.െഎ.എ ഡയറക്ടർ മൈക് പോംപിയോ ചുമതലയേറ്റു. സെനറ്റ് അംഗീകാരം നൽകിയതിനു പിന്നാലെ സുപ്രീംകോടതിയിലെ വെസ്റ്റ് കോൺഫറൻസ് റൂമിൽ ജസ്റ്റിസ് സാമുവൽ അലിറ്റോയുടെ മുമ്പാകെയാണ് പോംപിയോ സത്യപ്രതിജ്ഞ ചെയ്തത്.
സെനറ്റിൽ 42നെതിരെ 57 വോട്ട് സ്വന്തമാക്കിയാണ് 54കാരനായ പോംപിയോ യു.എസിൽ പ്രസിഡൻറ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പദവിയായ വിദേശകാര്യ സെക്രട്ടറിപദത്തിലെത്തുന്നത്.
റെക്സ് ടില്ലേഴ്സണെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കിയതിനു പിന്നാലെയാണ് ഏറെ അടുപ്പമുള്ളയാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോംപിയോ യു.എസിലെ 70ാമത് വിദേശകാര്യ സെക്രട്ടറിയാവുന്നത്. ഡെമോക്രാറ്റുകളുടെ കടുത്ത എതിർപ്പ് മറികടന്നാണ് പോംപിയോയുടെ വരവ്.
‘മൈകിൽ എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിന് എെൻറ പിന്തുണയുണ്ട്. വിദേശകാര്യ സെക്രട്ടറിയായതിൽ അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. മൈകിനെപ്പോലെ ദേശസ്നേഹിയായ ഒരാൾ ഇൗ പദവിയിലെത്തുന്നത് എന്തുകൊണ്ടും നല്ലതാണ്’ -ട്രംപ് പറഞ്ഞു.
സ്ഥാനമേറ്റതിനു പിന്നാലെ വ്യാഴാഴ്ചതന്നെ പോംപിയോ വിദേശ പര്യടനത്തിന് തിരിച്ചു. ഇൗമാസം 30 വരെ നീളുന്ന പര്യടനത്തിൽ െബൽജിയം, സൗദി അറേബ്യ, ഇസ്രായേൽ, ജോർഡൻ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.