സക്കർബർഗിന്‍റെ സ്വകാര്യ വിവരങ്ങളും അനലിറ്റിക ചോർത്തി

വാഷിങ്ടൺ: തന്‍റെ സ്വകാര്യവിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. അമേരിക്കയിലെ പാര്‍ലമെന്‍റഅ സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ 87 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ താനും ഉള്‍പ്പെട്ടുവെന്നാണ് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.

യു.എസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമഴ്‌സ് കമ്മിറ്റി കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ വിശദീകരണം നല്‍കുവാനായി സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 
രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സക്കര്‍ബര്‍ഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ നേരമാണ് യു.എസ് സെനറ്റ് കമ്മിറ്റി സക്കർബർഗിനെ ചോദ്യം ചെയ്തത്.

Tags:    
News Summary - Mark suckerburg-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.