ന്യൂയോർക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിനായി പോരാടിയ ന്യൂയോർക് പൊലീസ് ഡിറ്റക്ടിവ് ലൂയിസ് അൽവാരസ്(53) അന്തരിച്ചു. വേൾഡ് ട ്രേഡ് സെൻററിൽ ഭീകരാക്രമണം നടന്നതിനുശേഷം അവിടം വൃത്തിയാക്കാനും മാലിന്യക്കൂമ്പാരങ്ങൾ നീക്കാനും ചുമതലപ്പെടുത്തിയത് അൽവാരസിനെയായിരുന്നു.
ആണവമാലിന്യങ്ങൾ വഴി അദ്ദേഹത്തിന് അർബുദം പിടിപെട്ടു. 69 തവണ കീമോതെറപ്പിക്ക് വിധേനയായിരുന്നു. ഭീകരാക്രമണത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നതും ഇദ്ദേഹമായിരുന്നു. ആക്രമണ സമയത്ത് േജാലി ചെയ്ത പൊലീസ്, അഗ്നിശമനസേനകളിലെ ജീവനക്കാർക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.