ലെ​ഗി​ൻ​​സ്​ ധ​രി​ച്ച പെ​ൺ​കു​ട്ടി​ക​ളെ  യു​നൈ​റ്റ​ഡ്​ എ​യ​ർ​ലൈ​ൻ​സ്​ വി​ല​ക്കി

വാഷിങ്ടൺ: ലെഗിൻസ് ധരിച്ചെത്തിയ പെൺകുട്ടികളെ വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്നു വിലക്കിയ യുനൈറ്റഡ് എയർലൈൻസിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. ഞായറാഴ്ച ഡെൻവറിൽനിന്നു മിനെപൊളിസിലേക്കുള്ള യുനൈറ്റഡ് എയർലൈസ് വിമാനത്തിലാണ് ലെഗിൻ ധരിച്ചെത്തിയ അഞ്ചു പെൺകുട്ടികളെ തടഞ്ഞത്.

ലെഗിൻസ് മാറ്റുകയോ അതിനു മുകളിൽ മറ്റു വസ്ത്രം ധരിക്കുകയോ ചെയ്താലേ യാത്ര അനുവദിക്കൂവെന്ന് വിമാന അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നുപെൺകുട്ടികളും  വസ്ത്രം മാറ്റി. എന്നാൽ, വസ്ത്രം മാറ്റാൻ തയാറാകാതിരുന്ന 10 വയസ്സുകാരി ഉൾപ്പെടെയുള്ള രണ്ടുപേരെ യാത്രചെയ്യുന്നത് അധികൃതർ വിലക്കി. ആക്റ്റിവിസ്റ്റ് ഷാനൻ വാട്സ് ട്വിറ്ററിലൂടെ വിഷയം ഉയർത്തിയതോടെ എയർലൈൻസിനെതിരെ വൻ പ്രതിഷേധമുയരുകയായിരുന്നു.

അതേസമയം, പെൺകുട്ടികളുടെ കൈയിലുണ്ടായിരുന്ന ഡ്രസ് കോഡ് നിബന്ധനയുള്ള യാത്രടിക്കറ്റായിരുന്നുവെന്ന് വിമാന കമ്പനി പ്രതികരിച്ചു.  കമ്പനിയുടെ ജീവനക്കാർക്കോ ആശ്രിതർക്കോ യാത്രചെയ്യാവുന്ന ‘‘യുനൈറ്റഡ് പാസ് ട്രാവലർ’’ ടിക്കറ്റാണ് അവരുടെ പക്കലുണ്ടായിരുന്നത്. അതിൽ വസ്ത്രധാരണരീതി നിബന്ധനയുണ്ടെന്നും അതിനാലാണ് പെൺകുട്ടികളോട് വസ്ത്രം മാറിവരാൻ നിർദേശിച്ചെന്നതുമാണ് അധികൃതരുടെ വിശദീകരണം. വിമർശനങ്ങൾക്ക് കമ്പനി ഒൗദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.

Tags:    
News Summary - leggins issu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.