Posted On
date_range Updated On
date_range ന്യൂ ഒാർലിയൻസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ന്യൂ ഒാർലിയൻസ്: അമേരിക്കയിലെ ന്യൂ ഒാർലിയൻസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. കാലിബോൺ അവന്യുവിലെ 3400 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ അടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ് ആരോൺ ലൂണി പറഞ്ഞു.
അതേ സമയം ഇത്തരം സംഭവങ്ങൾക്ക് ന്യൂ ഒാർലിയൻസിൽ സ്ഥാനമില്ലെന്ന് മേയർ ലേട്ടായ കാൻട്രൽ പ്രതികരിച്ചു. നഗരത്തിലെ ജനങ്ങളുമായി സംസാരിച്ചു അവരെല്ലാം സംഭവത്തിൽ പ്രതിഷേധത്തിലാണ്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.