കശ്​മീർ വിഷയം: മധ്യസ്ഥതയല്ല, പിന്തുണയാണ്​ വാഗ്​ദാനം ചെയ്​തതെന്ന്​ യു.എസ്​

വാഷിങ്​ടൺ: കശ്​മീർ വിഷയത്തിൽ മധ്യസ്ഥതയല്ല പ്രശ്​ന പരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണക്കാമെന്നാണ്​ ​ അറിയിച്ചതെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണെന്നുമാണ്​ ട്രംപ്​ ഭരണകൂടം അറിയിച്ചതെന്നും യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​​െമൻറ്​ വക്താവ്​ വിശദീകരിച്ചു. വിഷയത്തിൽ മധ്യസ്ഥതക്ക്​ തയാറാറെന്ന ഡോണൾഡ്​ ട്രംപിന്‍റെ പ്രസ്താവന തള്ളി ഇന്ത്യ രംഗത്തെത്തിയതോടെയാണ്​ യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​​​​െൻറ്​ മയപ്പെടുത്തിയ നിലപാടുമായി രംഗത്തെത്തിയത്​.

‘‘ക​ശ്​മീർ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമെ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന നിലപാട്​ സ്വാഗതം ചെയ്യുന്നു. ഇന്ത്യ- പാകിസ്​താൻ ചർച്ചകൾക്ക്​ പിന്തുണ നൽക്കാൻ ട്രംപ്​ ഭരണകൂടം തയാറാണ്​’’. - യു.എസ്​ സ്​റ്റേറ്റ്​ വക്താവ്​ അറിയിച്ചു.

അതേസമയം, അവിദഗ്ദ്ധമായ നിർദേശമായിരുന്നു ട്രംപി​േൻറതെന്നും ലജ്ജാകരമായ ​പ്രസ്​താവനയായിരുന്നു അതെന്നും യു.എസ്​ കോൺഗ്രസ്​ അംഗം ബ്രാഡ്​ ഷെർമാൻ ട്വീറ്റ്​ ചെയ്​തു.

കശ്​മീർ വിഷയത്തിൽ ഇന്ത്യ​ മധ്യസ്ഥത സഹായം തേടിയെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രസ്താവന ഇന്ത്യ തള്ളിയിരന്നു. മധ്യസ്ഥതയ്ക്കായി ഒരു നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി വൈറ്റ്​ഹൗസിൽ നടത്തിയ ആദ്യ കൂടിക്കാഴ്​ചക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡോണൾഡ്​ ട്രംപ് കശ്​മീർ വിഷയത്തിൽ ഇന്ത്യ സഹായം തേടിയെന്ന പ്രസ്താവന നടത്തിയത്. കശ്​മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്​താൻ ചർച്ചകളിൽ മധ്യസ്​ഥതക്ക്​ ഒരുക്കമാണ്​. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ ഇടപെടൂ എന്നും​ ട്രംപ്​ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Kashmir Bilateral Issue Between India, Pakistan But US ‘Ready to Assist’- State Department - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.