ന്യൂയോർക്: ഇൗ വർഷം ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവർത്തകർ. കമ്മിറ്റ ി ടു േപ്രാജക്ട് ജേണലിസ്റ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലിെൻറ ഭാഗമായ പകതീർക്കൽ എന്ന രൂപത്തിൽ കൊല്ലപ്പെട്ടത് ഡിസംബർ 14വരെയുള്ള കണക്കനുസരിച്ച് 34പേരാണ്. കഴിഞ്ഞ വർഷങ്ങളിലേതിൽനിന്ന് ഇരട്ടിയോളം വർധനയാണിത്. 2017ൽ ഇത്തരത്തിൽ കൊല്ലപ്പെട്ടത് 18പേർ മാത്രമാണ്. സൗദി മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആസൂത്രിതമായ ആക്രമണങ്ങൾക്കുപുറമെ യുദ്ധ രംഗത്തും മറ്റുമാണ് കൂടുതൽ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്താനാണ് ഏറ്റവും കൂടതൽപേർ കൊല്ലപ്പെട്ട രാജ്യം. 13പേർക്കാണ് ചാവേർ ആക്രമണങ്ങളിലും സൈനിക ഏറ്റുമുട്ടലുകൾക്കിടയിലും അഫ്ഗാനിൽ ജീവൻ നഷ്ടമായത്. മാധ്യമങ്ങൾക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത് യു.എസാണെന്ന് മാധ്യമസ്വാതന്ത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന പറയുന്നു. ആറുപേരാണ് ഇൗ വർഷം അമേരിക്കയിൽ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെടുന്നതിലും ഇൗ വർഷം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.