വാഷിങ്ടൺ: മുതിർന്ന യു.എസ് സെനറ്റ് അംഗവും മുൻ പ്രസിഡൻറ് സ്ഥാനാർഥിയുമായ ജോൺ മെക്കയ്ൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച അരിസോണയിലാണ് മരിച്ചത്. വിയറ്റ്നാം യുദ്ധത്തടവുകാരനായി ജയിൽവാസമനുഷ്ഠിച്ച ശേഷമാണ് മെക്കയ്ൻ യു.എസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രധാനിയായിരുന്നു.
2008ൽ ബറാക് ഒബാമക്കെതിരെ പ്രസിഡൻറ് സ്ഥാനാർഥിയായ ഇദ്ദേഹം മൂന്നു പതിറ്റാണ്ട് കാലം അരിസോണയിൽനിന്നുള്ള യു.എസ് സെനറ്റ് അംഗമായിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിമർശകനെന്ന നിലയിൽ സമീപകാലത്ത് ശ്രദ്ധേയനായി. 2017ൽ അർബുദബാധ സ്ഥിരീകരിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കുകയായിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിലെ വിദേശകാര്യ വിദഗ്ധരിലൊരാളായ മക്കെയ്ൻ ഇസ്രായേൽ പക്ഷപാതിയായിരുന്നു. 2016ൽ ഇസ്രായേലിെൻറ അനധികൃത ൈകയേറ്റത്തെ എതിർത്ത് യു.എൻ പ്രമേയം പാസാക്കിയ സന്ദർഭത്തിൽ ഇദ്ദേഹം കടുത്ത വിമർശനമുയർത്തി രംഗത്തെത്തിയിരുന്നു. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിെൻറ നടപടിയെ അനുകൂലിച്ചും രംഗത്തെത്തി.
എന്നാൽ ഇറാൻ ആണവകരാർ, റഷ്യൻ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിെൻറ എതിർപക്ഷത്താണ് നിലയുറപ്പിച്ചത്. പ്രമുഖ അമേരിക്കൻ കോളമിസ്റ്റും എഴുത്തുകാരിയുമായ മെഗൻ മെക്കയ്ൻ അടക്കം ഏഴു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.