വാഷിങ്ടൺ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേശകനാക്കുമെന്ന് റിപ്പോർട്ട്. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായാണ് നിയമിക്കുക.
35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിെൻറ പ്രചരണത്തിെൻറ പ്രധാന ചുമതല വഹിച്ചവരിൽ പ്രധാനിയാണ് ജാരേദ്.
മരുമകൻ തെൻറ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു സ്ഥാനം അദ്ദേഹത്തിന് നൽകുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നാണ് ഇതേപ്പറ്റി ട്രംപ് പറഞ്ഞത്‍. അതേസമയം പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ വിമർശനവുമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.