ന്യൂയോർക്: ചൂതാട്ട പറുദീസയായ ലാസ്വെഗാസിൽ നിറതോക്കുകളുമായി ദൂരെ ഹോട്ടൽമുറിയിലിരുന്ന് സ്റ്റീഫൻ പാഡോക് എന്നയാൾ 58 പേെര നിർദയം വധിക്കുകയും 500 ലേറെ പേരെ പരിക്കേൽപിക്കുകയും ചെയ്തതിെൻറ ഞെട്ടലൊടുങ്ങുംമുെമ്പയാണ് ടെക്സസിൽ കഴിഞ്ഞദിവസം മറ്റൊരു തോക്കുധാരി അമേരിക്കയെ വീണ്ടും കണ്ണീരിലാഴ്ത്തിയത്. ഒരു മാസത്തിനിടെ തുടരെ രണ്ടു കുരുതികൾക്ക് സാക്ഷ്യം വഹിച്ചിട്ടും പരിധിവിട്ട േതാക്കുപയോഗത്തെ നിയന്ത്രിക്കുന്നതിനുപകരം തിടുക്കപ്പെട്ട് ന്യായീകരണവുമായി പ്രസിഡൻറ് ട്രംപ് ഇറങ്ങിയതാണ് കൗതുകമാകുന്നത്.
ആക്രമിക്ക് മാനസികാസ്വാസ്ഥ്യമാണെന്നും തോക്ക് ഒരു ഘടകമേയല്ലെന്നുമായിരുന്നു ദുരന്തത്തിൽ അനുശോചിച്ച് ട്രംപ് നൽകിയ സന്ദേശം. തെൻറ രാജ്യത്ത് മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാനാണ് അടിയന്തരശ്രമം വേണ്ടതെന്നും സംഭവത്തിനുടൻ ജപ്പാനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ടെക്സസ് സംസ്ഥാനത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പാണ് ഞായറാഴ്ച സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ അരങ്ങേറിയത്. 23 പേരെ ചർച്ചിനകത്തും അവശേഷിച്ചവരെ പുറത്തുമാണ് ഇയാൾ വെടിവെച്ചുകൊന്നത്. കൈയിൽ തോക്കുകരുതിയ മറ്റൊരാൾ ഇയാൾക്കു നേരെ തോക്കുചൂണ്ടിയതോടെ ആയുധംനിലത്തിട്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമം നടത്തി. പൊലീസ് പിന്തുടർന്നതോടെ അപകടത്തിൽപെട്ട വാഹനത്തിൽ മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.