ൈഹദരാബാദ്: യു.എസിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് അജ്ഞാതെൻറ വെടിയേറ്റു. ഗുരുതര പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഒാടെ ചിക്കാഗോ അൽബനി പാർക്കിന് സമീപമാണ് സംഭവം. സ്വന്തം കാറിനു സമീപത്തേക്ക് നടക്കുേമ്പാഴാണ് അക്ബറിന് വെടിയേറ്റത്. ദെവ്രി സർവകലാശാലയിൽ കമ്പ്യൂട്ടർ സിസ്റ്റം നെറ്റ്വർക്കിങ് ആൻറ് ടെലികമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അക്ബർ.
ഹൈദരാബാദിലെ ഉപ്പളയിലുള്ള കുടുംബം യു.എസിലേക്ക് പോകാൻ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ സഹായം അഭ്യർഥിച്ചിരിക്കുകയാണ്. നേരത്തെയും യു.എസിൽ ഇന്ത്യക്കാർക്കെതിരെ വംശീയാതിക്രമങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.