ന്യൂയോർക്: ആരോഗ്യ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് യു.എസിൽ അഞ്ചുവർഷത്തിലേറെ വർഷം(63 മാസം) തടവുശിക്ഷ. കാലിഫോർണിയയിലെ വിലാസിനി ഗണേഷിനെ(47)യാണ് ശിക്ഷിച്ചത്്. ആരോഗ്യ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ രേഖകൾ സമർപ്പിച്ചതായും കണ്ടെത്തി.
എട്ടാഴ്ചത്തെ വിചാരണക്കുശേഷം വിലാസിനിയും ഭർത്താവ് ഗ്രിഗറി ബ്ലെച്ചറും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഡിസംബറിൽ കോടതി വിധിച്ചിരുന്നു. ഏപ്രിലിൽ ഗ്രിഗറിയെ ഒരു വർഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. കാലിഫോർണിയയിലെ സറടോഗ നഗരത്തിലാണ് വിലാസിനി പ്രാക്ടിസ് നടത്തിയിരുന്നത്.
വ്യാജ മെഡിക്കൽ ക്ലെയിമുകൾ സമർപ്പിച്ചതിെൻറ തെളിവുകൾ കോടതിക്കു ലഭിച്ചിരുന്നു. രോഗികൾ ചികിത്സയിലില്ലാത്ത സമയത്തെയും തനിക്ക് ബന്ധമുള്ള രോഗികളുടെയും ക്ലെയിമുകൾ സമർപ്പിച്ചിരുന്നു.
കൂടാതെ ചില രോഗികളെ മാസത്തിൽ 12മുതൽ 15 വരെ തവണ കണ്ടതായി കാണിച്ചും ഇൻഷുറൻസ് കമ്പനിക്ക് ബില്ല് നൽകി. ജയിൽമോചനത്തിനുശേഷം മൂന്നു വർഷെത്ത നല്ലനടപ്പും വിധിച്ചിട്ടുണ്ട്. കൂടാതെ 3,44000 ഡോളർ പിഴയുമടക്കണം. നവംബർ ഒന്നുമുതൽ ശിക്ഷ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.