2050ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പഠനം

ന്യൂയോര്‍ക്: 2050ഓടെ  ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള പഠനറിപ്പോര്‍ട്ട്. ചൈനയായിരിക്കും ലോകത്ത് ഒന്നാമതത്തെുകയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സാമ്പത്തികമായി ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍  2050ഓടെ ഏറെ പിന്നോട്ടുപോകുമെന്നും പഠനം കണക്കുകൂട്ടുന്നു.

2050ല്‍ ആഗോള സാമ്പത്തികസ്ഥിതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യക്ക് ആശാവഹമായ റിപ്പോര്‍ട്ടുള്ളത്. 32 രാജ്യങ്ങളെയാണ് സാമ്പത്തികസ്ഥിതി അനുസരിച്ച് വിവിധ റാങ്കുകളായി തരംതിരിച്ചിരിക്കുന്നത്. സൂക്ഷ്മ സാമ്പത്തികപഠന രീതി ഉപയോഗിച്ചാണ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ മുന്‍കൂട്ടി കണക്കുകൂട്ടിയിരിക്കുന്നത്.

2017 മുതല്‍ 2050 വരെയുള്ള 33 വര്‍ഷത്തിനിടയില്‍ ഒരു രാജ്യം കടന്നുപോകുന്ന സാമ്പത്തിക ഉയര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്ന പഠനം ഇക്കാലയളവിനുള്ളില്‍ ലോകത്ത് എന്തു മാറ്റമാണ് സംഭവിക്കുകയെന്നും വിശദമാക്കുന്നുണ്ട്. അമേരിക്ക ഒഴികെ ഇപ്പോള്‍ വന്‍ സാമ്പത്തികശക്തിയായി നിലകൊള്ളുന്ന രാജ്യങ്ങളെല്ലാം പട്ടികയില്‍ ഏറ്റവും പിന്നിലാണുള്ളത്. മൂന്നാം സ്ഥാനത്താണ് അമേരിക്ക നിലകൊള്ളുന്നത്.

എന്നാല്‍, ഈ രാജ്യങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ പക്ഷേ പഠനത്തില്‍ വിശദീകരിക്കുന്നില്ല. ഇന്തോനേഷ്യയാണ് നാലാം സ്ഥാനം പങ്കിടുന്നത്. ബംഗ്ളാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം കണ്ടത്തെി എന്നതാണ് മറ്റൊരു വസ്തുത. പാകിസ്താന്‍ 16ാം സ്ഥാനത്തും ബംഗ്ളാദേശ് 23ാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. നെതര്‍ലന്‍ഡ്സ് പട്ടികയില്‍ 32ാം സ്ഥാനത്താണ്.

Tags:    
News Summary - india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.