വാഷിങ്ടൺ: 2014ൽ 50 കോടി യാഹൂ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത സംഘത്തിലുൾപെട്ട റഷ്യൻ ചാരന്മാർക്കെതിയെ യു.എസ് നീതിന്യായ വകുപ്പ് (ഡി.ഒ.ജി) കുറ്റം ചുമത്തി. കുറ്റം ചുമത്തിയ നാലുപേരിൽ രണ്ടുപേർ റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.എസ്.ബി അംഗങ്ങളാണെന്ന് ഡി.ഒ.ജി വ്യക്തമാക്കി.
എഫ്.ബി.െഎ ഉദ്യോഗസ്ഥരായ ദിമിത്രി അക്സാൻഡ്രോവിച്ച് ദൊക്കുച്ചേവ്, ഇഗോർ അനടോളിവിച്ച് സുഷ്ചിൻ എന്നിവർക്കെതിരെയും അലക്സി അലക്സിവിച്ച് ബെലൻ, കരിം ബറതോവ് എന്നിവർക്കെതിരെയുമാണ് കുറ്റം ചുമത്തിയത്.
റഷ്യക്കാരനായ അലക്സി ബെലൻ മൂന്നു വർഷത്തോളം എഫ്.ബി.െഎയുടെ സൈബർ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്നു. കരിം ബറതോവിനെ ഇൗ മാസം 14നാണ് കാനഡയിൽനിന്ന് അറസ്റ്റ് ചെയ്തത്. റഷ്യയിലെയും യു.എസിലെയും സുരക്ഷ, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചാണ് ഹാക്കിങ് നടന്നത്. റഷ്യ തങ്ങളുടെ ക്രിമിനൽ നിയമസംവിധാനത്തെയും പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്ന് യു.എസ് ആക്ടിങ് അറ്റോണി ജനറൽ മേരി മക്കോർഡ് അഭിപ്രായപ്പെട്ടു. യു.കെയുടെ സുരക്ഷാ സർവിസായ എം.15 അന്വേഷണത്തിെൻറ പുരോഗതിയിൽ കാര്യമായ സംഭാവന നൽകിയതായി എഫ്.ബി.െഎ എക്സിക്യൂട്ടിവ് അസിസ്റ്റൻറ് ഡയറക്ടർ പോൾ അബേറ്റ് പറഞ്ഞു.
നേരത്തേ യു.എസിൽനിന്നുള്ള ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെന്ന് യാഹൂ ആരോപിച്ചിരുന്നു. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട വിവരം ഉപഭോക്താക്കളെ അറിയിക്കാൻ വൈകിയതിൽ യാഹൂവിനെതിരെ വിമർശനമുയർന്നിരു ന്നു. പേര്, ഇ^മെയിൽ െഎ.ഡി, ഫോൺ നമ്പർ, പാസ്േവർഡ്, ജനനതീയതി എന്നീ വിവരങ്ങളാണ് ചോർന്നതെന്നും െക്രഡിറ്റ് കാർഡ് വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് യാഹൂ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.