യു.എസി​െൻറ ആ​വ​ശ്യ​​ങ്ങ​ൾ​ക്കൊ​ത്ത്​  എ​ച്ച്​1-ബി വി​സ ക്ര​മീ​ക​രി​ക്ക​ണം –സെ​ന​റ്റ​ർ

വാഷിങ്ടൺ: അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി എച്ച്1^ബി വിസയുടെ എണ്ണം ക്രമീകരിക്കണമെന്ന് നോർത്ത് കരോൈലന സെനറ്റർ തോം ടില്ലിസ്. സെനറ്റ് സാമ്പത്തിക കമ്മിറ്റി യോഗത്തിൽ ചൊവ്വാഴ്ചയാണ് ടില്ലിസ് അഭിപ്രായം പ്രകടിപ്പിച്ചത്. 
യു.എസിലെ വ്യവസായരംഗത്തി​െൻറ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രഗല്ഭരായ  പൗരന്മാർ രാജ്യത്തുണ്ടോയെന്ന് യോഗത്തിനിടെ വിദഗ്ധരോട് അദ്ദേഹം ആരാഞ്ഞു. 

പ്രശ്നം പരിഹരിക്കുന്നതിന് അമേരിക്കയിലെ കുട്ടികളിൽ നിക്ഷേപം നടത്തുകയും വിശ്വാസമർപ്പിക്കുകയുമാണ് വേണ്ടതെന്നും വ്യവസായരംഗത്തെ േജാലികൾ ചെയ്യുന്നതിന് മതിയായ ആളുകൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഹാർവഡ് സർവകലാശാലയിലെ സാമ്പത്തികവിഭാഗം പ്രഫസറായ വില്യം സ്പ്രിഗ്സ് അഭിപ്രായപ്പെട്ടു. എച്ച്1^ബി വിസ തൊഴിൽ ചൂഷണത്തിനും അമേരിക്കൻ തൊഴിലാളികളുടെ ജോലികൾ നഷ്ടമാകുന്നതിനും ഇടയാക്കിയതായും സ്പ്രിഗ്സ് കൂട്ടിച്ചേർത്തു. 

യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതിനുശേഷം അമേരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുന്നതിനും വിദഗ്ധ തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തുന്നതിനും വിസ പരിഷ്കരണം നിർദേശിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ചക്ക് ഗ്രാസ്ലി, അസിസ്റ്റൻറ് സെനറ്റ് ന്യൂനപക്ഷ നേതാവ് ഡിക്ക് ഡർബിൻ എന്നിവരായിരുന്നു ‘എച്ച്1^ബി ആൻഡ് എൽ1 വിസ റിഫോം ആക്ട്’ നിർദേശിച്ചത്. വിദേശരാജ്യങ്ങിലെ പ്രഫഷനലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി അനുവദിക്കുന്ന വിസയാണ് എച്ച്-1^ബി വിസ.

Tags:    
News Summary - h1b visa programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.