എച്ച്​വൺ ബി ഉൾപ്പെടെയുള്ള വിസകൾ തൽകാലം നിർത്താൻ യു.എസ്


വാഷിങ്​ടൺ: ഇന്ത്യയിൽ നിന്നടക്കമുള്ള ഉയർന്ന തൊഴിൽ വിദഗ്​ധരുടെ സ്വപ്​നമായ എച്ച്​വൺ ബി വിസ ഉൾപ്പെടെയുള്ള തൊഴിലധിഷ്​ടിത, വിദ്യാർഥി വിസകൾ നിർത്തലാക്കാൻ യു.എസ്​ നീക്കമെന്ന്​ റിപ്പോർട്ട്​. കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്​മ പരിഹരിക്കുന്നതി​​െൻറ ഭാഗമായാണിതെന്നാണ്​ കരുതുന്നത്​. 

തൊഴിലില്ലായ്​മ നിരക്ക്​ സാധാരണ നിലയിലാകുന്നതു വരെയോ ഒരു വർഷത്തേക്കോ എച്ച്​വൺ ബി വിസകൾ നിർത്തിവെക്കണമെന്ന്​ റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിനോട്​ 

യു.എസ്​ പൗരൻമാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 60 ദിവസത്തേക്ക്​ പുതിയ കുടിയേറ്റക്കാരെ താൽകാലികമായി വിലക്കുന്ന ഉത്തരവിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. 

നിലവിൽ അഞ്ചു ലക്ഷത്തോളം ഉയർന്ന ബിരുദമുള്ളവർ എച്ച്​വൺ ബി വിസയിൽ യു.എസിൽ ജോലി ചെയ്യുന്നുണ്ട്​.

Tags:    
News Summary - H1B Visa Issued Temporarily Banned in America -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.