ഗൂഗ്​ളിൽ തൊഴിൽ അന്തരീക്ഷം സുരക്ഷിതമാക്കാൻ പുതിയ നയം

സിലിക്കൺ വാലി: അസമത്വത്തിനും ലൈംഗികാതിക്രമത്തിനുമെതിരായി ഗൂഗ്​ളിൽ പുതിയ നയങ്ങൾ വരുന്നു. സുരക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിനായി ലൈംഗികാതി​ക്രമങ്ങൾ കൈകാര്യം ചെയ്യുന്ന രീതി സുതാര്യമാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ്​ നയങ്ങളിൽ ​െകാണ്ടുവരുന്നത്​. ഗൂഗ്​ളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്​ച 20,000ഒാളം ജീവനക്കാർ വാക്കൗട്ട്​ നടത്തിയതിനെ തുടർന്നാണ്​ നടപടി.

ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നുവെന്ന്​ തൊഴിലാളികൾക്ക്​ അയച്ച ​ഇ- മെയിൽ സന്ദേശത്തിൽ ഗൂഗ്​ൾ ചീഫ്​ എക്​സിക്യുട്ടീവ്​ സുന്ദർ പി​െച്ചെ അറിയിച്ചു. ​ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നവർക്ക്​ കൂടുതൽ സംരക്ഷണവും പിന്തുണയും നൽകുമെന്നും സന്തുലിതവും ബഹുമാനപൂർണവുമായ തൊഴിൽ സാഹചര്യം ഒരുക്കുമെന്നും സന്ദേശത്തിൽ വ്യക്​തമാക്കുന്നു.

Tags:    
News Summary - Google Agrees To Step Up Transparency Policies - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.