ന്യൂയോർക്ക്: ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച ബാർബി പാവ പുറത്തിറങ്ങുന്നു. ശിരോവസ്ത്രം ധരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത അമേരിക്കൻ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് ലോകപ്രശസ്തയായ ബാർബി ഹിജാബണിയുന്നത്.
ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പരിപാടിയിൽ വച്ചാണ് ബാര്‍ബി പുതിയ പാവയെ പുറത്തിറക്കിയത്. എന്നാൽ ഹിജാബണിഞ്ഞ ബാർബിയെ മാർക്കറ്റിൽ ലഭിക്കാൻ ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരും.
"എന്റെ ബാല്യകാല സ്വപ്നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്.' -ഇബ്തിഹാജ് പ്രതികരിച്ചത്.
റിയോ ഒളിമ്പിക്സിൽ ഹിജാബ് ധരിച്ച് ഫെൻസിംഗ് മത്സരത്തിനിറങ്ങിയ ഇബ്തിഹാജ് വെങ്കലം നേടിയിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കൻ- മുസ്ലിം വനിത എന്ന നേട്ടവുംയും 31 വയസുകാരിയായ ഇബ്തിഹാജ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.