പൊലീസുകാർ തോക്കു ചൂണ്ടിക്കളിച്ചു; വനിതാ ഓഫീസര്‍ വെടിയേറ്റു മരിച്ചു

സ​​​െൻറ്​ ലൂയിസ്: റിവോള്‍വറുമായി കളിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തക​​​​െൻറ വെടിയേറ്റ് വനിതാ പൊലീസ് ഉദ്യോ ഗസ്ഥ മരിച്ചു. യു.എസ്​ മിസൗറിയിലെ സ​​​െൻറ്​ ലൂയിസിലാണ്​ സംഭവം. കാറ്റ്‌ലിന്‍ അലിക്‌സ് എന്ന (24) ഉദ്യോഗസ്ഥയാണു കൊല് ലപ്പെട്ടത്. സംഭവത്തില്‍ നഥാനിയേല്‍ ഹെന്‍ഡ്രിന്‍ (29) എന്ന സഹപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

അലിക്​സും മറ്റു രണ്ട് ഓഫിസര്‍മാരും മാത്രം ഉണ്ടായിരുന്ന അപാര്‍ട്‌മ​​​െൻറിലാണ്​ സംഭവം നടന്നത്​. ഹെന്‍ഡ്രിയും അലക്‌സിയും പരസ്​പരം റിവോള്‍വര്‍ ചൂണ്ടി കളിക്കുകയായിരുന്നു. തോക്കിലെ സിലിണ്ടറില്‍ നിന്ന് ബുള്ളറ്റുകള്‍ നീക്കം ചെയ്ത ശേഷമായിരുന്നു കളി.

ഹെൻഡ്രിൻ അലക്‌സിക്കു നേരെ തോക്കുചൂണ്ടി ട്രിഗര്‍ വലിച്ചു. പിന്നീട് അലക്‌സി തിരിച്ചും ട്രിഗർ വലിച്ചു. എന്നാല്‍ മൂന്നാമത് ഹെന്‍ഡ്രിന്‍ അലക്‌സിക്കു നേരെ തോക്കുചൂണ്ടി ട്രിഗര്‍ വലിച്ചതോടെ വെടിയുണ്ട അലക്‌സിയുടെ നെഞ്ചില്‍ പതിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്​ഥൻ അപകട സാധ്യതയെ കുറിച്ച്​ മുന്നറിയിപ്പ്​ നലകിയിരുനെനങ്കിലും ഇരുവരും കാര്യമാക്കിയില്ലെന്ന്​ റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - Fatal End to a Game by US Police Officers - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.