വ്യാജ ഫേസ്​ബുക്ക്​ പോസ്​റ്റ്​: അമേരിക്കയിൽ യുവതിക്ക്​ക്ക്​ 3.2 കോടി പിഴ

ന്യൂയോർക്ക്: വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അമേരിക്കയിൽ യുവതിക്ക് 3.2 കോടി രൂപ പിഴ. അമേരിക്കയിലെ നോർത്ത് കരോളിന കോടതിയാണ് പിഴ വിധിച്ചത്. ത​െൻറ മക​െൻറ മരണത്തിൽ സഹപ്രവർത്തകക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജാക്വലിൻ ഹമോണ്ട് എന്ന യുവതിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 

മദ്യപിച്ച് താൻ മകനെ കൊല്ലുകയില്ലെന്ന് സുഹ്യത്തായ ഡൈലി​െൻറ ഫേസ്ബുക്കിൽ ഹമോണ്ടഡ്  കുറിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഡൈൽ ഹമോണ്ടക്കെതിരെ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇൗ കേസിലാണ് 3.2 കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
 
ഒരേ റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്യാനുള്ള ഇരുവരുടെയും ശ്രമം പരാജയപ്പെട്ടതോടെയാണ് യുവതിക്കൾക്കിടയിൽ ശത്രുത ഉടലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് പ്രശ്നങ്ങൾ കോടതിയിലെത്തിച്ചത്. 

Tags:    
News Summary - False Facebook Post Costs Woman $500,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.