ഡോണൾഡ്​ ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മാധ്യമപ്രവർത്തക

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപിനെതിരെ മാധ്യമ പ്രവർത്തകയുടെ ലൈംഗിക ആരോപണം​. യു.എസിലെ എല്ലെ മാഗസി നിലെ കോളമിസ്റ്റും എഴുത്തുകാരിയുമായ ജീന്‍ കരോള്‍ ആണ്​ ട്രംപിനെതിരെ ആരോപണവു​മായി രംഗത്തെത്തിയത്​. രണ്ടു പതിറ ്റാണ്ടു മുമ്പ്​ നടന്ന സംഭവമാണ്​ തൻെറ പുതിയ പുസ്തകത്തിലൂടെ 75കാരിയായ ജീൻ കരോൾ ഇപ്പോൾ ​െവളിപ്പെടുത്തിയത്​​.

1990കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മ​െൻറ്​ സ്‌റ്റോറിലെ ഡ്രസിങ് റൂമില്‍ വെച്ച്​ അന്ന്​ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ്​ തന്നെ ലൈംഗികമായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കരോൾ ആരോപിക്കുന്നത്​. ലൈംഗിക അതിക്രമം തടയാന്‍ ശ്രമിച്ച തൻെറ കൈകള്‍ ബലമായി പിടിച്ച്​ റൂമിൻെറ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തിയതായും അവർ പുസ്​തകത്തിൽ പറയുന്നു.

പേടി മൂലമാണ് അന്ന് പൊലീസില്‍ അറിയിക്കുകയോ പുറത്തു പറയുകയോ ചെയ്യാതിരുന്നത്​. രണ്ട് മാധ്യമസുഹൃത്തുക്കളുമായി അന്ന് ഇക്കാര്യം പങ്കുവെച്ചിരുന്നു. അതിലൊരാള്‍ പൊലീസില്‍ പരാതി നല്‍കണമെന്നും മറ്റേയാള്‍ പുറത്തു പറയാതിരിക്കുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. ത​​െൻറ ജീവിതത്തിലെ മോശം പുരുഷൻമാരുടെ പട്ടികയിൽ ട്രംപ്​ മാത്രമല്ല ഉള്ളതെന്നും കരോള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണത്തെ ഡോണൾഡ്​ ട്രംപ് തള്ളി. ജീവിതത്തില്‍ ഒരിക്കല്‍ പോലും താൻ കരോളിനെ കണ്ടിട്ടില്ലെന്ന്​ പറഞ്ഞ ട്രംപ്​ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുനല്‍കാമോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. പുസ്​തകം വിറ്റഴിയാനും പ്രശസ്​തിക്ക്​ വേണ്ടിയും രാഷ്​ട്രീയ അജണ്ട നടപ്പാക്കുന്നതിനുമായി പീഡിപ്പിച്ചതായി കപട കഥകൾ പടച്ചുവിടുന്നവരെ കുറിച്ചോർത്ത്​ ലജ്ജ തോന്നുന്നുവെന്നും​ ട്രംപ്​ പറഞ്ഞു.

Tags:    
News Summary - elle magazine columnist accuse Donald trump of sexual assault in 90s -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.