യു.എസില്‍ മസ്തിഷ്കചോരണത്തിന് കാരണമാവുമെന്ന് ആശങ്ക

വാഷിങ്ടണ്‍: പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് നിയമിതനാവുന്നതോടെ രാജ്യത്ത് മസ്തിഷ്കചോരണത്തിന് സാധ്യതയെന്ന് യു.എസ് ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക.

ശാസ്ത്രവിഷയങ്ങളിലും ഗണിതത്തിലും എന്‍ജിനീയറിങ്ങിലും വിദഗ്ധരായ പ്രഫഷനലുകള്‍, സര്‍വകലാശാല അക്കാദമിക്കുകള്‍ എന്നിവരടങ്ങുന്ന 1600 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ ഗവേഷണത്തിന് ലഭിക്കുന്ന സാമ്പത്തിക പിന്തുണയില്‍ ഗണ്യമായ കുറവ് വരുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. 57.11 ശതമാനം പേരും ട്രംപ് അധികാരത്തിലേറിയാല്‍ ഗവേഷണത്തിന് നല്‍കുന്ന പിന്തുണ കുറയുമെന്ന അഭിപ്രായക്കാരാണ്.

Tags:    
News Summary - donald trupmp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.