കൊല്ലപ്പെട്ട റോബ് റെയ്നർ, മിഷേൽ, അറസ്റ്റിലായ നിക്ക് റെയ്നർ
ലോസ് ആഞ്ജലസ്: ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്നറെയും (78) ഭാര്യ മിഷേലിനെയും (68) വീട്ടിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മകൻ നിക്ക് റെയ്നനെ (32) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊമേഡിയനായ കാൾ റെയ്നറുടെ മകനാണ് റോബ്. ഭാര്യ മിഷേൽ സിംങർ പ്രശസ്ത ഫോട്ടോഗ്രഫറാണ്. 1980-90കളിൽ ശ്രദ്ധേയമായ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് റോബ്. 1970കളിലെ ക്ലാസിക് ടി.വി പരമ്പരയായ ‘ഓൾ ഇൻ ദ് ഫാമിലി’യിലൂടെ നടനെന്ന നിലയിലും അംഗീകാരം നേടി.
1984 ൽ ഇറങ്ങിയ ‘ദിസ് ഈസ് സ്പൈനൽ ടാപ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്. അതിലെ നായക നടനുമായി. ലോസ് ആഞ്ജലസിലെ സാമൂഹിക, രാഷ്ട്രീയരംഗത്തും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.