വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കൊഹൻ രാജിവെച്ചു. വ്യാപാര നയം സംബന്ധിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് ഇടവെച്ചത്.
സ്റ്റീൽ, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള ട്രംപിെൻറ തീരുമാനത്തെ എതിർത്താണ് ഗാരി കൊഹെൻറ രാജി. തീരുവ വർധിപ്പിച്ചാൽ വില വർധനയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ട്രംപിെൻറ തീരുമാനത്തെ കൊഹൻ എതിർക്കുകയായിരുന്നു. സ്വതന്ത്ര വ്യാപാരത്തെ പിന്തുണക്കുന്നയാളാണ് ഗാരി കൊഹൻ.
ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന പ്രധാനികളില്‍ അഞ്ചാമത്തെയാളാണ് ഗാരി. വാര്‍ത്താവിനിമയ മേധാവി ഹോപ് ഹിക്ക് കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. രാജിവെച്ച ഗാരിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ട്രംപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.