മുസ്ലിംകളെ നിരീക്ഷണവലയത്തിലാക്കാന്‍ ട്രംപ് സംഘം ചര്‍ച്ചകള്‍ തുടങ്ങി

വാഷിങ്ടണ്‍: യു.എസിലത്തെുന്ന മുസ്ലിം കുടിയേറ്റക്കാരെ നിരീക്ഷണവലയത്തിലാക്കുന്ന പദ്ധതിക്കായി ട്രംപിന്‍െറ നയോപദേഷ്ടാക്കള്‍ ചര്‍ച്ച തുടങ്ങി. ഡോണള്‍ഡ് ട്രംപിന്‍െറ ട്രാന്‍സിഷന്‍ ടീമിലെ പ്രധാനിയെന്ന് കരുതപ്പെടുന്ന ക്രിസ് കൊബാഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തത്തെുന്ന മുസ്ലിംകളുടെ രജിസ്റ്റര്‍ ചെയ്ത് ഡാറ്റാബേസ് തയാറാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

2011ല്‍, ജോര്‍ജ് ബുഷ് പ്രസിഡന്‍റായിരിക്കെ, രാജ്യത്തത്തെുന്ന മുസ്ലിംകളെ നിരീക്ഷിക്കാന്‍ യു.എസ് രജിസ്റ്റര്‍ സമ്പ്രദായം തുടങ്ങിയിരുന്നു. ഈ പദ്ധതിയുമായും കൊബാഷ് സഹകരിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ സംവിധാനം യു.എസ് നിര്‍ത്തിവെക്കുകയായിരുന്നു.  നിരവധി യു.എസ് സംസ്ഥാനങ്ങളില്‍ കടുത്ത കുടിയേറ്റവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കൊബാഷ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

അധികാരമേറ്റെടുത്തുകഴിഞ്ഞാല്‍, യു.എസ് കോണ്‍ഗ്രസിന്‍െറ അനുവാദം തേടാതെതന്നെ മെക്സികോ അതിര്‍ത്തിയില്‍ മതില്‍നിര്‍മാണം തുടങ്ങാനും ട്രംപിന് കഴിയുമെന്നും കൊബാഷ് പറഞ്ഞു.മുസ്ലിംകള്‍ക്ക് താല്‍ക്കാലികമായി രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിക്കണമെന്നും നിലവില്‍ രാജ്യത്തുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ ഏര്‍പ്പെടുത്തണമെന്നും ട്രംപ് പറഞ്ഞിരുന്നു. മുസ്ലിംവിരുദ്ധ ഗൂഢാലോചന സിദ്ധാന്തം ചമയ്ക്കുന്നതില്‍ കുപ്രസിദ്ധിയായ ക്ളെയര്‍ ലോപസ് എന്നയാളെ തന്‍െറ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ട്രംപിന്‍െറ പാളയത്തില്‍ പട

നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നയിക്കുന്ന സര്‍ക്കാറിന്‍െറ മന്ത്രിസഭയെ ചൊല്ലി പാളയത്തില്‍ പടയെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍െറ മരുമകനും വിശ്വസ്ത ഉപദേശകനുമായ ജറിദ് കുശ്നറാണ് പാര്‍ട്ടിക്കകത്ത് അസ്വാരസ്യങ്ങള്‍ക്ക് കാരണക്കാരനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ കാബിനറ്റിനെ തീരുമാനിക്കുന്ന ട്രാന്‍സിഷന്‍ ടീമിലും കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.

കുശ്നറുടെ താല്‍പര്യപ്രകാരമാണ് ന്യൂജഴ്സി ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ക്രിസ് ക്രിസ്റ്റിയെ പുറത്താക്കിയതെന്നും പറയുന്നു.സുരക്ഷ ഉപദേഷ്ടാവും ട്രാന്‍സിഷന്‍ ടീമിലെ പ്രധാനിയുമായ മൈക് റോജേഴ്സ് രാജിവെച്ചതും അസ്വാരസ്യത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, വിവാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ട്രംപ്, അടുത്ത കാബിനറ്റിന്‍െറ രൂപവത്കരണം വളരെ ആസൂത്രിതമായാണ് നീങ്ങുന്നതെന്നും, കാബിനറ്റ് അംഗങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം തന്‍േറത് മാത്രമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ, ട്രംപിന്‍െറ സംഘം ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനം നടത്തുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി സംഭാഷണം നടത്തുന്നതിന് മുമ്പ്, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെയും, ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെയും ട്രംപുമായി സംസാരിക്കാന്‍ ടെലിഫോണ്‍ സംഭാഷണം നടത്താന്‍ അവസരം നല്‍കിയത് പ്രോട്ടോകോള്‍ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Tags:    
News Summary - Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.