പാകിസ്​താനെതിരെ യു.എസ്​ പുതിയ നീക്കത്തിന്​ ഒരുങ്ങുന്നു

വാഷിങ്ടൻ: തീവ്രവാദികൾക്കു സുരക്ഷിത താവളമൊരുക്കുന്ന പാകിസ്​താനെതിരെ പുതിയ നീക്കത്തിന് ​ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. പാകിസ്​താനോട്​ കാലങ്ങളായി തുടരുന്ന നിലപാട്​ മാറ്റാൻ സമയമായെന്നാണ്​ യു.എസ്​ വിലയിരുത്തുന്നത്​. പാകിസ്​താൻ തീവ്രവാദികളുടെ സ്വർഗമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും  യു. എസിനും സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കുന്നതിനുമാണ്​ ട്രംപി​​​െൻറ നീക്കമെന്ന്​ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം യു. എസ് ഭരണകൂടം എടുത്ത പല വിജയകരമായ നയങ്ങളും പാകിസ്​താ​​​െൻറ കാര്യത്തിൽ ഫലപ്രദമായില്ല. പാകിസ്​താനോ അഫ്ഗാനിസ്​താനോ ഭീകരർക്കു സുരക്ഷിത താവളമാവുകയും അവർ യു.എസി​െനയും സഖ്യകക്ഷികളെയും ആക്രമിക്കുകയും ചെയ്യുന്നത്​​ അനുവദിക്കാനാകില്ല. മേഖലയുടെ സ്ഥിരതയെ ആണ് ഇതു ബാധിക്കുക. ആഗോള തലത്തിലെ തീവ്രവാദത്തിന്​ ഇത്​  പ്രോത്സാഹനമാകുകയും ചെയ്യുമെന്നും ഉദ്യോഗസ്​ഥർ അറിയിച്ചു. 

മുൻ ഭരണകൂടങ്ങൾ തന്ത്രപരമായ ക്ഷമ പാലിക്കുകയും  തീവ്രവാദികളെ തുരത്താൻ പാകിസ്​താന് ബില്യൺ കണക്കിനു പണം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഫലപ്രദമായില്ല. പാകിസ്​താനിൽ ഭീകരർ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ഭീകര സംഘടനകളും ഭരണകൂടവും തമ്മിൽ ശക്തമായ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നയങ്ങൾ സ്വീകരിക്കേണ്ട സമയമായെന്നാണു യു.എസ് ഭരണകൂടം വിശ്വസിക്കുന്നത്. അഫ്ഗാനിസ്​താനിൽ പുരോഗതിയുണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിന് ഇത്തരം ഭീകര സങ്കേതങ്ങൾ ഭീഷണിയാണെന്നും അദ്ദേഹം വ്യക്​തമാക്കി. ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും മേഖലയി​െല ആശങ്കകൾ കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Donald Trump Trying 'Something New' for Pakistan -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.