ഏകചൈന നയത്തെ പിന്തുണച്ച്  ട്രംപ്


വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി  നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഏകചൈന നയം അംഗീകരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കി. 

നേരത്തേ തായ്വാന്‍ പ്രസിഡന്‍റ് സായ് ഇങ്ങിനെ ട്രംപ് ഫോണില്‍ വിളിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഏകചൈന നയത്തിന് വിരുദ്ധമാണ് ട്രംപിന്‍െറ നടപടിയെന്നും ചൈന കുറ്റപ്പെടുത്തുകയും ചെയ്തു. 

ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുംകൂടിയാണ് ട്രംപ് ഷി ജിന്‍പിങ്ങിനെ വിളിച്ചതെന്നാണ് വിലയിരുത്തല്‍. വ്യാപാരം, നിക്ഷേപം, അന്താരാഷ്ട്ര സംബന്ധിയായ കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയിലത്തെി. 

യു.എസ് ഭരണകൂടം ഏകചൈന നയം പിന്തുടരേണ്ടതിന്‍െറ ആവശ്യകത നന്നായി ബോധ്യപ്പെട്ടതായി ട്രംപ് സൂചിപ്പിച്ചു. 
തായ്വാന്‍ ചൈനയുടെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുന്നതാണ് ഏകചൈന നയം. 

Tags:    
News Summary - donald trump support china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.