ഒാസ്കർ പ്രഖ്യാപനത്തിലെ പിഴവ്: തന്നെ വിമർശിച്ചത് കൊണ്ട് -ട്രംപ്

ലോസ്ആഞ്ജലസ്: ഒാസ്കർ വേദിയിലെ മികച്ച സിനിമയുടെ പ്രഖ്യാപനത്തിൽ പിഴവ് വന്നത് തന്നെ വിമർശിച്ചതിനാലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചടങ്ങിനെത്തിയവരെല്ലാം രാഷ്ട്രീയം മാത്രമാണ് ശ്രദ്ധിച്ചത്. അത്കൊണ്ടാണ് ചടങ്ങിന്‍റെ അവസാന സമയങ്ങൾ നാടകീയമായതെന്നും ട്രംപ് പ്രതികരിച്ചു.

ഇത് നിർഭാഗ്യകരമാണ്. ഓസ്‌കര്‍ ചടങ്ങിന്‍റെ ശോഭ കെടുത്തുന്നതായി അത്. മുമ്പ് താനും ഓസ്‌കര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞദിവസം ഒാസ്കർചടങ്ങിൽ മികച്ച സിനിമ പ്രഖ്യാപിച്ചപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത്. മികച്ച ചിത്രം ലാലാ ലാൻഡെന്ന് അവതാരകൻ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ അമളി മനസിലായ സംഘാടകർ അത് തിരുത്തുകയും മൂൺലൈറ്റാണ് മികച്ച ചിത്രമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

ട്രംപിനെ ശക്തമായി വിമർശിച്ചാണ് ഒാസ്കർ  ചടങ്ങുകൾ ആരംഭിച്ചത്. അവതാരകൻ മുതൽ അവാർഡ് ജേതാക്കൾ വരെ ട്രംപിന്‍റെ വംശീയ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. 'രാജ്യം വിഭജിച്ചു നിൽക്കുമ്പോൾ നമുക്കിന്നിവിടെ ഒന്നിച്ച് നിൽക്കാം' എന്ന മുഖവുരയോടെയാണ് അവതാരകൻ ജിമ്മി കെമ്മൽ ചടങ്ങ് തുടങ്ങിയത്. 

Full View
Tags:    
News Summary - Donald Trump says Oscars fiasco happened because everyone was thinking about him Read more: http://metro.co.uk/2017/02/28/donald-trump-says-oscars-fiasco-happened-because-everyone-was-thinking-about-him-6477889/#ixzz4ZyRCo7eH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.