വാഷിങ്ടൺ: സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. എന്നാൽ, യു.എസിെൻറ ചില സഖ്യകക്ഷികൾക്ക് തീരുമാനത്തിൽ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ദിവസത്തിനുള്ളിൽ പുതിയ തീരുമാനം നടപ്പിലാക്കി തുടങ്ങും.
അതേ സമയം, കാനഡ, മെക്സികോ തുടങ്ങിയ രാജ്യങ്ങൾക്ക് തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. യു.എസുമായി സുരക്ഷ സഹകരണം രാജ്യങ്ങൾക്കും തീരുമാനത്തിൽ ഇളവ് അനുവദിക്കാനുള്ള സാധ്യതയുണ്ട്. സ്റ്റീൽ, അലുമിനിയം ഇറക്കുമതിയിൽ ഇളവ് അനുവദിക്കാത്ത രാജ്യങ്ങൾ യഥാക്രമം 25, 10 ശതമാനം നികുതിയായി നൽകേണ്ടി വരും. അമേരിക്കയിലെ പ്രധാന വ്യവസായങ്ങളായ സ്റ്റീൽ, അലുമിനിയം എന്നിവ സംരക്ഷിക്കുന്നതിനായാണ് പുതിയ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.
അതേ സമയം, ലോക നാണയനിധി ഉൾപ്പടെയുള്ള സംഘടനകൾ അമേരിക്കക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നാണ് െഎ.എം.എഫിെൻറ ഭീഷണി. യൂറോപ്യൻ യുണിയനും പുതിയ നീക്കത്തിനെതിരെ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.