ട്രം​പ്​ വ​ൻ വാ​ണി​ജ്യ​യു​ദ്ധ​ത്തി​ന്​ അ​ര​ങ്ങൊ​രു​ക്കു​ന്ന​താ​യി റ​ഷ്യ

മോ​സ്​​കോ: ത​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ലൂ​ടെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വ​ൻ വാ​ണി​ജ്യ​യു​ദ്ധ​ത്തി​ന്​ അ​ര​െ​ങ്ങാ​രു​ക്കു​ക​യാ​ണെ​ന്ന്​ റ​ഷ്യ. ഇൗ ​നീ​ക്കം ആ​ഗോ​ള സാ​മ്പ​ത്തി​ക​സ്​​ഥി​ര​ത​യെ ബാ​ധി​ക്കു​മെ​ന്നും ഇ​ന്ധ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നും റ​ഷ്യ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പു​തി​യ ഉ​പ​േ​രാ​ധ​ത്തി​നു​ള്ള ബി​ല്ലി​ൽ ട്രം​പ്​ ഒ​പ്പു​വെ​ച്ച​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണം.

റ​ഷ്യ​ക്കെ​തി​രാ​യ വ്യാ​പാ​ര യു​ദ്ധ​മാ​ണി​തെ​ന്നും ട്രം​പ്​ ഭ​ര​ണ​കൂ​ടം അ​തി​​െൻറ ഏ​റ്റ​വും അ​പ​ഹാ​സ്യ​മാ​യ പാ​ത​യി​ലൂ​ടെ​യാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ദ്​​വ​െ​ദ​വ്​ ത​​െൻറ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ൽ കു​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു.​എ​സി​ലെ പു​തി​യ ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന പ്ര​തീ​ക്ഷ അ​സ്​​ത​മി​ച്ചി​രി​ക്കു​ക​യാ​ണ്​. റ​ഷ്യ-​യു.​എ​സ്​ ബ​ന്ധം ബ​റാ​ക്​ ഒ​ബാ​മ​യു​ടെ കാ​ല​ത്തേ​തി​നേ​ക്കാ​ൾ സു​ദൃ​ഢ​മാ​വു​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു റ​ഷ്യ​ൻ​മേ​ധാ​വി​ക​ൾ.

അ​തേ​സ​മ​യം, ട്രം​പ്​ റ​ഷ്യ​ക്കെ​തി​രാ​യ പു​തി​യ ഉ​പ​േ​രാ​ധ​ത്തി​ൽ അ​സം​തൃ​പ്​​ത​നാ​ണെ​ന്നും എ​ന്നി​ട്ടും ബി​ല്ലി​ൽ ഒ​പ്പു​വെ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ രാ​ജ്യ​ത്തി​​െൻറ വി​ക​സ​ന​ത്തി​നും സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കു​മാ​യി ശാ​ന്ത​രാ​യി പ​ണി​യെ​ടു​ക്കും. എ​ന്തൊ​ക്കെ​യാ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന്​ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട്​ ത​ങ്ങ​ൾ പ​ഠി​ച്ചു ക​ഴി​ഞ്ഞ​താ​യും മെ​ദ്​​വ​ദെ​വ്​  പ​റ​ഞ്ഞു. 

Tags:    
News Summary - Donald Trump Commercial War to Russia -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.