അമേരിക്കൻ വിമാനത്തിൽ യാത്രികനെ കെട്ടിയിട്ടു

വാഷിങ്ടൺ: അമേരിക്കയിൽ യാത്രക്കാരനെ വിമാനത്തി​​​െൻറ സീറ്റിൽ കെട്ടിയിട്ടു. ലോസ്​ ആഞ്ചൽസിൽ നിന്ന്​ ഹവായിയിലെ ഹോനുലുലുവിലേക്കുള്ള വിമാനത്തിലാണ്​ സംഭവം. വിമാനത്തിനുള്ളിൽ നിയമാനുസൃതമല്ലാതെ പെരുമാറുകയും പൈലറ്റി​​​െൻറയും ജോലിക്കാരു​െടയും കാബിനിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമിക്കുകയും ചെയ്​ത തുർക്കി സ്വദേശി അനിൽ ഉസ്​കനിലിനെയാണ്​ സീറ്റിൽ കെട്ടിയിട്ടത്​. അനിലി​​​െൻറ അസ്വാഭാവിക പെരുമാറ്റത്തെ കുറിച്ച്​ വിമാനജീവനക്കാർ പരാതി​പ്പെട്ടതിനെ തുടർന്ന്​ സൈനിക ​െജറ്റുകൾ വിമാനത്തിനെ അനുഗമിച്ചു.  ഹോനുലുലുവിൽ വിമാനമിറങ്ങിയ ഉടൻ അനിലിനെ എഫ്​.ബി.​െഎ ഉദ്യോഗസ്​ഥർ കസ്​റ്റഡിയിലെടുത്തു.

ലോസ്​ ആഞ്ചൽസിൽ നിന്നു വിമാനം കയറുന്നതിനു മുമ്പും സുരക്ഷാമേഖലയിലൂടെ അദ്ധ്രമായി നടന്ന അനിലിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ചോദ്യം ചെയ്​തിരുന്നു. അതിനു ശേഷമാണ് ​അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ്​ 31ൽ അനിൽ കയറിയത്​. എന്നാൽ സ്വന്തം സീറ്റിലിരിക്കാതെ വിവിധ സീറ്റുകളിൽ മാറിയിരിക്കുകയും വിമാനത്തിലുടനീളം നടക്കുകയും ജീവനക്കാരുടെ കാബിനിലേക്ക്​ കടക്കാൻ ശ്രമിക്കുകയും ചെയ്​തു. ലാപ്​ടോപ്പുംകൊണ്ട്​ വിമാനത്തിൽ നടന്നത്​ യാത്രികരിൽ പരിഭ്രാന്തി ഉയർത്തി. ലാപ്​ടോപ്പിലും​ ഇലക്​ട്രോണിക് ​സാധനങ്ങളിലും ബോംബ്​ ഒളിപ്പിക്കാ​മെന്നും തീവ്രവാദഗ്രൂപ്പുകാരാകാമെന്നുമുള്ള സംശയം യാത്രികരിൽ ഉയർന്നു. ഇതോ​ടെ ജീവനക്കാരു​ടെ സഹായത്തോടെ ഇയാളെ സീറ്റിൽ കെട്ടിയിടുകയായിരുന്നു. ഇൻറലിജൻസ്​ വിഭാഗത്തെ വിവരമറിയിക്കുകയും ചെയ്​തു. വിവരം ലഭിച്ചതിനെ തുടർന്ന്​സൈനിക ജെറ്റ്​ വിമാനത്തെ അനുഗമിക്കുകയായിരുന്നു. 

ഹോനുലുലുവിൽ വിമാനമിറങ്ങിയ ഉടൻ ഇദ്ദേഹത്തെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇദ്ദേഹത്തി​​​െൻറ ബാഗുകളും മറ്റും പരിശോധിച്ചതിൽ നിന്ന്​ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ പൊലീസ്​ കസ്​റ്റഡിയിലെടുത്ത അനിലി​​​െൻറ ഇപ്പോഴത്തെ നിലയെ കുറിച്ച്​ വ്യക്​തതയില്ല. 

Tags:    
News Summary - Disruptive Passenger Duct Taped To His Seat As Flight Lands Under Military Escort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.