????????? ?????????? ??????? ??????

​വെനിസ്വേലൻ സർക്കാരിനെ അട്ടിമറിച്ച്​ മദൂറോയെ യു.എസിലേക്ക്​ കടത്താൻ ശ്രമം

കറാക്കസ്​: വെനിസ്വേലയിൽ അട്ടിമറി നടത്തി പ്രസിഡൻറ്​ നികളസ്​ മദൂറോയെ യു.എസിലേക്ക്​ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി അമേരിക്കൻ പൗര​​​െൻറ വെളിപ്പെടുത്തൽ. യു.എസ്​ സൈനിക ഉദ്യോഗസ്​ഥൻ ജോർദാൻ ഗൊഡ്രിയോ ആണ്​ ഇതിനായി കരുക്കൾ നീക്കിയത്​.

അട്ടിമറി ശ്രമം നടത്താൻ ശ്രമിച്ചതിന്​ ലുക്​ ഡെൻമാ​ൻ(34) ഉൾപ്പെടെ 12 പേരെ വെനിസ്വേലൻ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. അതിൽ ഡെൻമാ​​​െൻറ വെളിപ്പെടുത്തലാണ്​ വെനിസ്വേലൻ ഔദ്യോഗിക മാധ്യമം സംപ്രേഷണം ചെയ്​തത്​. കറാക്കസ്​ വിമാനത്താവളത്തി​​​െൻറ നിയന്ത്രണം പിടിച്ചെടുത്ത്​ മദൂറോയെ വിമാനത്തിൽ യു.എസിലേക്ക്​ കടത്തുന്നതിനായി ഫ്ലോറിഡയിലെ സൈന്യവുമായി ബന്ധപ്പെട്ടിരുന്നതായി ഡെൻമാൻ പറഞ്ഞു. 

അട്ടിമറിയുടെ സൂത്രധാരൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ആണെന്ന്​ മദൂറോ ആരോപിച്ചു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന്​ ട്രംപ്​ വ്യക്തമാക്കി. 

അതിനിടെ പിടിയിലായ പൗരൻമാരെ വിട്ടുകിട്ടാൻ എന്തുനടപടിയും സ്വീകരിക്കുമെന്ന്​ യു.എസ്​ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ പറഞ്ഞു. അട്ടിമറിക്ക്​ ശ്രമിച്ചുവെന്ന മദൂറോയുടെ ആരോപണം വിശ്വാസയോഗ്യമ​െല്ലന്ന്​ ട്രംപ്​ ഭരണകൂടം പ്രതികരിച്ചു. അട്ടിമറിക്ക്​ യു.എസിനെ സഹായിച്ചെന്ന ആരോപണം വെനിസ്വേലൻ പ്രതിപക്ഷം തള്ളിയിട്ടുണ്ട്​.

Tags:    
News Summary - Detained US Man, In TV Statement, Says Plotted Nicolas Maduro's Capture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.