അമേരിക്കയിൽ മരണം 25,000 കവിഞ്ഞു
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,671 ആയി. ആറ് ലക്ഷത്തിന് മുകളിലാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥീരികരിച്ചവരുടെ എണ്ണം. പുതുതായി 22,047 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് സ്പെയിനിലാണ്. 1,72,541 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18,056 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയിൽ 1,62,488 പേർക്ക് രോഗം ബാധിച്ചതിൽ 21,067 പേർ മരിച്ചു. ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന ്മുകളിൽ കടന്നിട്ടുണ്ട്. 15,729 പേരാണ് ഇതുവരെ ഫ്രാൻസിൽ മരിച്ചത്. ജർമനിയിൽ 3294 പേർ മാത്രമാണ് മരിച്ചതെന്നത് ആശ്വാസം നൽകുന്നു.
ബ്രിട്ടനിലും രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. 93,873 പേർ ഇതുവരെ കോവിഡ് പോസിറ്റീവായി. 12,107 പേർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 1,988,769 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 125,621 പേർ മരിക്കുകയും ചെയ്തു. 4,66,948 പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.