‘സ്​​റ്റാ​ർ ട്രെ​ക്​’ തി​ര​ക്ക​ഥാ​കൃ​ത്ത്​ ഡി.സി ഫൊ​ണ്ടാ​ന അ​ന്ത​രി​ച്ചു

ലോ​സ്​ ആ​ഞ്​ജല​സ്​: 1960ക​ളി​ലും 70ക​ളി​ലും ത​രം​ഗ​മാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ ടി.​വി പ​ര​മ്പ​ര ‘സ്​​റ്റാ​ർ ട്രെ​ക്കി’​​െൻറ തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളി​ലൊ​രാ​ളാ​യ ​ഡെ​റോ​ത്തി കാ​ത​റി​ൻ (ഡി.സി) ഫൊ​ണ്ടാ​ന (80) അ​ന്ത​രി​ച്ചു. അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​ര​ണ​മെ​ന്ന്​ സ്​​റ്റാ​ർ ട്രെ​ക്​ വെ​ബ്​​സൈ​റ്റ്​ അ​റി​യി​ച്ചു.

പ​ര​മ്പ​ര​ക്കു​ വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ആ​ദ്യ വ​നി​ത​യാ​ണി​വ​ർ. പരമ്പരയിലെ ശ്രദ്ധേയ കഥാപാത്രമായ ‘സ്​പോക്കി’നെ വികസിപ്പിച്ചത്​ ഇവരാണ്​. 1967ൽ ഇവർ രചിച്ച ‘ജേണി ടു ബാബേലാ’ണ്​ സ്​പോക്കി​​െൻറ പിതാവ്​ ഷാരെകിനെയും മാതാവ്​ അമൻഡയെയും പരമ്പരയിൽ കൊണ്ടുവന്നത്​. ​സമീ​പ​കാ​ല​ത്ത്​ തി​ര​ക്ക​ഥ​ര​ച​ന വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി ജോ​ലി​ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - DC Fontana, First Female Star Trek Writer Dies at 80-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.