ന്യൂയോർക്: ലോകയുദ്ധങ്ങളുണ്ടാക്കിയ പ്രതിസന്ധികൾക്കുപോലും ന്യൂയോർക് സബ്വേയുടെ പ്രവർത്തനം നിർത്താനായിട്ടില്ല. എന്നാൽ കോവിഡിന് അതും സാധിച്ചു. 1904മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക് സബ്വേ പുലർച്ചെ ഒരു മണി മുതൽ അഞ്ചു വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. വാഗണുകൾ അണുമുക്തമാക്കാനാണ് ഈ സമയം ഉപയോഗപ്പെടുത്തുക.
യു.എസിലെ കോവിഡ് ബാധയുടെ പ്രഭവകേന്ദ്രമായ ന്യൂയോർക്കിൽ 19,000ത്തിലധികം പേരാണ് മരിച്ചത്. നില മെച്ചപ്പെടുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ പാടെ ഒഴിവാക്കാനായിട്ടില്ല എന്ന നിലപാടാണ് അധികൃതർക്ക്. നഗരത്തിലെ 8.6 ദശലക്ഷം താമസക്കാർ ദൈനംദിന യാത്രക്ക് വലിയ തോതിൽ ആശ്രയിക്കുന്ന സംവിധാനമാണ് സബ്വേ ട്രെയിൻ. അത് ന്യൂയോർക്കിെൻറ ജീവനാഡിയാണെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു.
കോവിഡ് പടർന്നതോടെ ട്രെയിനിലെ യാത്രക്കാർ 90 ശതമാനത്തോളം കുറഞ്ഞിരുന്നു. മുമ്പ് 55 ലക്ഷത്തോളം പേരാണ് പ്രതിദിനം സബ്വേ ട്രെയിനുകളെ ആശ്രയിച്ചിരുന്നത്.
വീടില്ലാത്തവർ ട്രെയിനിൽ കിടന്നുറങ്ങുന്ന പതിവുണ്ട്. ട്രെയിൻ നിർത്തിയിടാനുള്ള തീരുമാനം ഇവരെ ബാധിക്കുമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ പറയുന്നുണ്ട്.
അതിനിടെ, രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാെൻറ പേൾ ഹാർബർ ആക്രമണത്തേക്കാളും 9/11ഭീകരാക്രമണത്തേക്കാളും വലിയ പ്രതിസന്ധിയാണ് യു.എസ് ഇപ്പോൾ കോവിഡ് മൂലം നേരിടുന്നതെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. വീണ്ടും ചൈനക്ക് നേരെ വിരൽ ചൂണ്ടിയാണ് ട്രംപിെൻറ പ്രസ്താവന.
ഓവൽ ഓഫിസിൽ വാർത്ത ലേഖകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. വൈറസ് വ്യാപനം ചൈനയിൽ തന്നെ തടയാമായിരുന്നു. അതുണ്ടായില്ല.-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.